ചെമ്മാട് ടൗൺ പൊതുശൗചാലയം അടച്ചിട്ടു യാത്രക്കാർ ദുരിതത്തിൽ


ചെമ്മാട്: ടൗണിലെ താലൂക്ക് ലൈബ്രറിക്ക് സമീപമുള്ള പൊതുശൗചാലയം ദിവസങ്ങളായി വെള്ളമില്ലാത്തതിനാൽ അടച്ചു.ശൗചാലയത്തിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പിന് തകരാർ സംഭവിച്ചതാണ് അടച്ചിടലിന് കാരണം.

ഇതുമൂലം സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നതായി സി.പി.എം.


തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി ചൂണ്ടിക്കാട്ടി. വർഷങ്ങളോളം ചെമ്മാട് ടൗണിൽ പൊതുശൗചാലയം ഇല്ലാതിരുന്ന സാഹചര്യത്തിൽ നിരവധി പ്രതിഷേധങ്ങളും പരാതികളും ഉയർന്നതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുകൾ അടക്കം വന്നതോടെയാണ് 2024 ഡിസംബർ 28ന് ശൗചാലയം ഉദ്ഘാടനം ചെയ്തത്.


പൈപ്പ് ലൈൻ തകരാർ അടിയന്തരമായി പരിഹരിച്ച് ശൗചാലയം തുറന്നുകൊടുക്കണമെന്നും അതുവരെ ബദൽ സംവിധാനം ഒരുക്കി വെള്ളം എത്തിക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സി.പി.എം. തിരൂരങ്ങാടി ലോക്കൽ കമ്മിറ്റിസെക്രട്ടറി ജലസേചന വകുപ്പ് മന്ത്രിക്കും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും നഗരസഭാ സെക്രട്ടറിക്കും പരാതി നൽകി.


ജനങ്ങളുടെ അടിസ്‌ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


Post a Comment

Thanks

Previous Post Next Post