ഗസ്സ കൊടും പട്ടിണിയിൽ; ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെയുളള ഇസ്രായേൽ വെടിവെപ്പ് തുടരുന്നു


ഗസ്സസിറ്റി: വ്യോമാക്രമണവും പുറന്തള്ളലും തുടരുന്ന ഗസ്സയിൽ പട്ടിണി കൂടുതൽ പിടിമുറുക്കിയതായി യുഎൻ ഏജൻസികൾ. പ​ട്ടി​ണി കി​ട​ന്ന് രണ്ട്​ കു​ഞ്ഞു​ങ്ങ​ൾ കൂടി മരണപ്പെട്ടു. ഗ​സ്സ സി​റ്റി​യി​ൽ 35 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും ദെ​യ്ർ അ​ൽ​ബ​ല​ഹി​ൽ നാ​ലു​മാ​സ​മു​ള്ള റ​സാ​ൻ അ​ബൂ സാ​ഹി​ർ എ​ന്ന ബാ​ലി​ക​യു​മാ​ണ് പോ​ഷ​കാഹാരക്കൂറവ്​ മൂലം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.


പ​ട്ടി​ണി​മൂ​ലം മു​ല​പ്പാ​ൽ വ​റ്റി​യ മാ​താ​വി​ന് മു​ന്നി​ലാ​യി​രു​ന്നു റ​സാ​ന്റെ മ​ര​ണം. അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യ കു​ഞ്ഞ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ഗ​സ്സ​യി​ൽ ഇ​ത്ത​രം മ​ര​ണ​ങ്ങ​ൾ പെ​രു​കു​ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ​ ഗസ്സയിലെ 40 ഭക്ഷ്യകേന്ദ്രങ്ങൾ അ​ട​ച്ചു​പൂ​ട്ടിയ ഇസ്രായേൽ, പ​ക​രം തു​റ​ന്ന നാ​ല് കേ​​ന്ദ്ര​ങ്ങ​ളി​ൽ എത്തുന്നവരെ വെടിവെച്ചു കൊല്ലുന്ന പതിവും തുടരുകയാണ്​​. 92 പേരാണ്​ ഇന്നലെ മാത്രം ഇങ്ങനെ കൊല്ലപ്പെട്ടത്​.


വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ എ​ത്തി​യ ട്ര​ക്കു​ക​ളി​ൽ​ നി​ന്ന് ഭ​ക്ഷ​ണം കൈ​പ്പ​റ്റാ​നെ​ത്തി​യ​വ​ർ​ക്കു നേ​രെ​യാ​യി​രു​ന്നു ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്റെ ക്രൂ​ര​ത. വടക്കൻ ഗസ്സക്ക് പിന്നാലെ മ​ധ്യ ഗ​സ്സ​യി​ലും വ്യാപക കു​ടി​യി​റ​ക്ക​ലും ത​ക​ർ​ക്ക​ലും തുടരുകയാണ്​ ഇ​സ്രാ​യേ​ൽ. മ​ധ്യ ഗ​സ്സ​യി​ലെ ദൈ​ർ അ​ൽ​ബ​ല​ഹി​ലാ​ണ് പു​തി​യ​താ​യി കൂ​ട്ട കു​ടി​യൊ​ഴി​പ്പി​ക്ക​ൽ. ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ തെ​ക്ക​ൻ ഗ​സ്സ​യി​ലെ മു​വാ​സി​യി​ലേ​ക്ക് മാ​റ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഖ​ത്ത​റി​ൽ ഹ​മാ​സു​മാ​യി വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​സ്തീ​നി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നെ​ത​ന്യാ​ഹു.


അതേസമയം ഖാൻ യൂനുസിൽ ഹമാസ്​ നടത്തിയ പ്രത്യാക്രമണത്തിൽ ഏതാനും സൈനികർക്ക്​ പരിക്കേറ്റു. ഹമാസുമായി ഉടൻ വെടിനിർത്തലിന്​ നെതന്യാഹുവിനെ പ്രേരിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്‍റ്​ ട്രംപിനോട്​ ആവശ്യപ്പെട്ട്​ ആയിരങ്ങൾ തെൽ അവീവിൽ റാലി നടത്തി

Post a Comment

Thanks

أحدث أقدم
Moonniyur Vartha