എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു: ചേളാരി സെക്ടർ ജേതാക്കൾ

 


ചേലേമ്പ്ര | എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹി ത്യോത്സവിൽ ചേളാരി സെക്ടർ ജേതാക്കളായി. വെളിമുക്ക് സെക്ടർ രണ്ടാം സ്ഥാനവും പറമ്പിൽ പീടിക സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പറമ്പിൽ പീടിക സെക്ടറിലെ സഹദ്, വെളിമുക്ക് സെക്ടറിലെ അമീൻ, ചേലേമ്പ്ര വെസ്റ്റ് സെക്ടറിലെ മുഹമ്മദ് ഫലാഹ് എന്നിവരെ കലാപ്രതിഭകളായും പറമ്പിൽ പീടിക സെക്ടറിലെ ആദിൽ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സമ്മേളനം എസ് വൈ എസ് കേരള ഫിനാൻസ് സെക്രട്ടറി എം സ്വാദിഖ് വെളിമുക്ക് ഉദ്ഘാടനം ചെയ്തു. പി അബ്ദുൽ ഹമീദ് എം എൽ എ മുഖ്യാതിഥിയായിരുന്നു.


ഉവൈസ് സഖാഫി മൂന്നിയൂർ അധ്യക്ഷത വഹിച്ചു. സാദിഖ് തെന്നല അനുമോദന പ്രഭാഷണം നടത്തി. മുഹ്സിൻ ഇർഫാനി കൂമണ്ണ ഫലപ്രഖ്യാപനം നിർവഹിച്ചു. ജേതാക്കൾക്കുള്ള ട്രോഫികൾ സയ്യിദ് നൗഫൽ ബുഖാരി, എം മുഹമ്മദ് സാദിഖ്, കെ ടി ബഷീർ അഹ്സനി വിതരണം

ചെയ്‌തു. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ദേവദാസ്, അബ്ദുൽ ഖാദർ, ബാവ അഹ്‌സനി അകമ്പാടം, അബ്ദുൽ ഖാദർ മുസ്‌ലിയാർ, എ കെ ബാവ ഹാജി, ശറഫുദ്ധീൻ സഖാഫി, അസൈനാർ സഖാഫി, കെ കെ നാസർ, അൽത്താഫ്, ടി കെ മുഹമ്മദ് ജാബിർ സംസാരിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha