തിരൂരങ്ങാടി | മൂന്നിയൂർ ഗ്രാമപ ഞ്ചായത്ത് ബഡ്‌സ് സ്കൂൾ യാഥാർഥ്യമാകുന്നു. സ്കൂളിന്റ സമർപ്പണം 21-ാം വാർഡിലെ നടുവിലപറയിൽ നാളെ രാവിലെ 11ന് പി അബ്ദുൽ ഹമീദ് എം എൽ എ നിർവഹിക്കും.
36 ലക്ഷം രൂപ ചെലവിൽ മൂന്നിയൂർ ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി 2525 സ്ക്വയർ ഫീറ്റ് വിസ്തീർണ മുള്ള കെട്ടിടമാണ് നിർമിച്ചത്.
റിഹാബിലിറ്റേഷൻ കേന്ദ്രം ആരംഭിക്കുന്നതിനും പഞ്ചായത്ത് ഭരണസമിതി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സറീഹസീബ് മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ എം സുഹ്റാബി, വൈസ് പ്രസിഡൻ്റ് ഹനീഫ ആച്ചാട്ടിൽ, സ്ഥിരം സമിതി അധ്യക്ഷരായ ജാസ്‌മിൻ മുനീർ, സി പി സുബൈദ പങ്കെടുത്തു.
إرسال تعليق
Thanks