റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍; ട്രെയിന്‍ അട്ടിമറി ശ്രമം? കേസെടുത്ത് പൊലീസ്


പാലക്കാട്: ഷൊര്‍ണൂര്‍ - പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോസെടുത്ത് പൊലീസ്. ട്രെയിന്‍ അട്ടിമറി ലക്ഷ്യത്തോടെ ക്ലിപ്പുകള്‍ വച്ചെന്ന കുറ്റത്തിന് ഒറ്റപ്പാലം പൊലീസാണ് കേസെടുത്തിരിക്കുന്നത്.


കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണു സംഭവം.പാലക്കാട് ഭാഗത്തേക്കു ട്രെയിനുകള്‍ കടന്നുപോകുന്ന ട്രാക്കിനു മുകളിലായിരുന്നു ഇരുമ്പു ക്ലിപ്പുകള്‍. ഒറ്റപ്പാലം, ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കു മധ്യേ മായന്നൂര്‍ മേല്‍പാലത്തിനു സമീപമാണു അപകടകരമായ രീതിയില്‍ ഇരുമ്പു ക്ലിപ്പുകള്‍ കയറ്റിവച്ച നിലയില്‍ കണ്ടെത്തിയത്. പാളത്തെയും കോണ്‍ക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആര്‍ ക്ലിപ്പുകളായിരുന്നു ട്രാക്കിനു മുകളിലുണ്ടായിരുന്നത്.

എറണാകുളം - പാലക്കാട് മെമുവിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെയെത്തിയ നിലമ്പൂര്‍ പാലക്കാട് പാസഞ്ചര്‍ വേഗം കുറച്ചാണു കടത്തിവിട്ടത്. പിന്നീടു നടത്തിയ പരിശോധനയില്‍ 5 ക്ലിപ്പുകള്‍ വിവിധ ഭാഗങ്ങളിലായി പാളത്തിന് മുകളില്‍ കണ്ടെത്തുകയായിരുന്നു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha