വേങ്ങര: ഡ്രെയിനേജ് നിര്‍മാണത്തിനും വേങ്ങര മുതല്‍ കൂരിയാടുവരെ റോഡ് റബറൈസ് ചെയ്യാനുമാണ് ഭരണാനുമതി. മലപ്പുറം പരപ്പനങ്ങാടി റോഡില്‍ വേങ്ങര പത്തുമൂച്ചി ഭാഗത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും. ഡ്രെയിനേജ് നിര്‍മാണത്തിനും വേങ്ങര മുതല്‍ കൂരിയാടു വരെ റോഡ് റബറൈസ് ചെയ്ത് നവീകരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കോടി രൂപയുടെ ഭരണാനുമതി നല്‍കി.
പത്തുമൂച്ചി ഭാഗത്ത് സ്വകാര്യ നിര്‍മിതികള്‍ റോഡിനേക്കാളും ഉയര്‍ത്തിനിര്‍മിച്ചതാണ് വെള്ളക്കെട്ടിന് കാരണമായത്. യാത്രക്കാര്‍ വലിയ ദുരിതമാണ് അനുഭവിച്ചത്. ഇതിന് താല്‍ക്കാലിക പരിഹാരമായി
ഫണ്ടുപയോഗിച്ച് പൈപ്പ് വഴി പൊതുമരാമത്ത് വകുപ്പ് റണ്ണിങ് വെള്ളം ഒഴിവാക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കാലവര്‍ഷം അവസാനിക്കുന്നതോടെ നവീകരണ പ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പൊതുമരാമത്ത് വകുപ്പ്.
إرسال تعليق
Thanks