വെള്ളക്കെട്ട് | നഗരസഭാ സൂപ്രണ്ടിന് പരാതി നൽകി

 


പരപ്പനങ്ങാടി നഗരസഭയിലെ ഡിവിഷൻ 13ലെ ടോൾ ബൂത്തിന്റെയും ടർഫ് കോർട്ടിന്റെയും  താഴെ ചക്കാല റോട്ടിൽ മഴ പെയ്തു കഴിഞ്ഞാൽ രൂക്ഷമായ വെള്ളക്കെട്ട് നേരിടുകയാണ്

 അവിടെ പണി നടക്കുന്ന ബിൽഡിങ്ങിന്റെ മുന്നിലുള്ള ചെളിയും ചണ്ടിയും പുല്ലും നിറഞ്ഞതിനാലാണ് വെള്ളക്കെട്ട് നേരിടുന്നത്

 അതിലൂടെ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കും ബൈക്ക് യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ് ഈ വെള്ളക്കെട്ട് ഉണ്ടാക്കുന്നത് 

 ചിലർ ബൈക്കുമായി അവിടെ വീഴുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് 

  ഈ സാഹചര്യത്തിൽ അവിടത്തെ പുല്ലും ചളിയും ചണ്ടികളും മാറ്റി ക്ലീൻ ചെയ്ത് വെള്ളക്കെട്ട് മാറാനുള്ള സാഹചര്യം അടിയന്തരമായി ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഎം പനയത്തിൽ ബ്രാഞ്ച് സെക്രട്ടറി ഫൈസൽ കൊച്ചു , എസ്എഫ്ഐ തിരൂരങ്ങാടി ഏരിയ ജോയിൻ സെക്രട്ടറി നഫ്നാൻ ഇല്ലിയൻ തുടങ്ങിയവർ നഗരസഭാ  സൂപ്രണ്ട് രജനീകാന്തിന്  പരാതി കൊടുത്തു

Post a Comment

Thanks

أحدث أقدم