ട്രെയിനിൽ യാത്രക്കാർക്ക് നേരെ ആക്രമണം: യുവാവ് പിടിയിൽ


കോഴിക്കോട്: ട്രെിയിൻ യാത്രക്കിടെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. രണ്ടുപേർക്ക് പരുക്കേറ്റു. മംഗളൂരു- പുതുച്ചേരി ട്രെയിനിലാണ് ആക്രമണം നടന്നത്. കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം വച്ചാണ് യുവാവ് കത്തി വീശിയത്. യുവാവിനെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. രാത്രി 8.30ഓടെയാണ് സംഭവം. യുവാവിന്റെ പരാക്രമത്തെ തുടർന്ന് യാത്രക്കാർ ചെയിൻ‌ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. യുവാവ് മദ്യലഹരിയിലായിരുന്നു.


പിടിയിലായ യുവാവിനെയും പരുക്കേറ്റവരെയും തിരൂരിലെത്തിച്ചു. മദ്യലഹരിയിൽ ആയതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. തമിഴ്നാട് സ്വദേശിയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ജോലി കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ട്രെയിനിൽ പരാക്രമം നടത്തിയത്. മഴു, കത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നു.


Post a Comment

Thanks

أحدث أقدم
Moonniyur Vartha