ഇലക്ട്രിക് വാഹനങ്ങളിൽ 'ബാറ്ററി പാസ്പോർട്ട്' സംവിധാനം നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രം

  ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഉടമകൾക്ക് വാഹനങ്ങളിലെ ബാറ്ററിയുടെ വിവരങ്ങൾ അറിയാനായി 'ബാറ്ററി പാസ്പോർട്ട്' സംവിധാനം നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രം. ഇതുവഴി ബാറ്ററിയുടെ പ്രകടനം, കാലാവധി, വിതരണ ശൃംഖല അടക്കമുള്ള വിവരങ്ങൾ ക്യൂആർ കോഡ് മുഖേന പരിശോധിക്കാൻ കഴിയും.


ഇവികളിൽ ഏകദേശം 40 ശതമാനം ചെലവും ബാറ്ററികൾക്കാണ് വരുന്നത്. എന്നാൽ, ബാറ്ററി തകരാർ മൂലം ഇവികൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് കേന്ദ്രസർക്കാർ ബാറ്ററി പാസ്പോർട്ട് നടപ്പാക്കാനൊരുങ്ങുന്നത്. ബാറ്ററി പാസ്പോർട്ടുമായി ബന്ധപ്പെട്ട് നിതി ആയോഗ് വിവിധ മന്ത്രാലയങ്ങളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്.


ആധാർ കാർഡിനു സമാനമായി ഓരോ ബാറ്ററിക്കും സവിശേഷമായ തിരിച്ചറിയൽ നമ്പറോട് കൂടിയുള്ളതായിരിക്കും ബാറ്ററി പാസ്പോർട്ട് സംവിധാനം.


ബാറ്ററി പാസ്പോർട്ട് സംവിധാനം നടപ്പിലായാൽ ബാറ്ററി സെല്ലുകൾ ഒരേ വർഷം നിർമിച്ചവയാണോ എന്നതടക്കം ഉറപ്പാക്കാനാകും. വിവിധ കാലഘട്ടങ്ങളിൽ നിർമിച്ച ബാറ്ററി സെല്ലുകൾ ഇറക്കുമതി ചെയ്ത് അത് വാഹനത്തിന്‍റെ ഒരേ മൊഡ്യൂളുകളിൽ ഉപയോഗിക്കുന്നത് ഇതുവഴി തടയാനാകും.

Post a Comment

Thanks

أحدث أقدم
Moonniyur Vartha