തിരൂരങ്ങാടിയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ


തിരൂരങ്ങാടി: കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാള പിടിയിലായി ലായി. ഒറീസ ബാഗ്‌ഡേരി കോരാപുട്ട് സ്വദേശി രജന്ത് നാഗ(29). ആണ് പിടിയിലായത്.


ഇന്നലെ വൈകീട്ടോടെ ചെമ്മാട് ടൗണിൽ ഡാൻസാഫ്ടീം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 2 ലക്ഷത്തോളം വില വരുന്ന 4 kg യോളം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്,.


ശരീരത്തിൽ ഒളിപ്പിച്ച് അതി വിദഗ്ധമായാണ് ഇയാൾ കഞ്ചാവ് കടത്തിയിരുന്നത്. ഒറീസയിൽ നിന്നും നിരവധി തവണ ഇയാൾ കഞ്ചാവ് കടത്തി കൊണ്ടു വന്നിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്'.


മലപ്പുറം ജില്ലാ പോലിസ് മേധാവി ആർ വിശ്വനാഥ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനാത്തിലാണ് തിരൂരങ്ങാടി ഇൻസ്പക്ടർ പ്രദീപ്, എസ് ഐ സുജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ' അന്വേഷണം നടത്തുന്നത്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha