പ്രതിഭകളെ ആദരിക്കലും നവാഗത സംഗവും സമുചിതമായി ആഘോഷിച്ചു.


തിരൂരങ്ങാടി: തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഒന്നാം വർഷം ഏറ്റവും കൂടുതൽ മാർക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റിയ വിദ്യാർത്ഥികളെ ആദരിക്കാനും പുതിയ അധ്യായം ആരംഭിക്കുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനും സ്‌നേഹതുടിപ്പോടെ സംഘടിപ്പിച്ച പ്രതിഭാ ആദരവും നവാഗത സംഗമവും സമുചിതമായി നടന്നു. 

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ മെമന്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. 

നവാഗതരായി ചേർന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ കുടുംബം ആദരവോടെയും സ്‌നേഹപൂർവ്വമായ വരവേൽപാണ് നൽകിയത്. ഫ്രഷേസ് ഡേയുടെ ഭാഗമായി വിവിധ കലാപരിപാടികളും മധുരവിതരണവും നടന്നു. 

പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ നിർവ്വഹിച്ചു. ടി.സി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.വി. സാബിറ, കെ.ഹുസൈൻ കോയ, കെ.കെ. നുസ്റത്ത്, പി. ഇസ്മായിൽ, പി.വി.ഹുസൈൻ, മുനീർ താനാളൂർ,ടി. അസ്സൻകോയ, പി. ജാഫർ, പി.പി. ഫൈസൽ അലി , ടി.ഫഹീദ, ടി.വി. ആയിശാബി ഹാരിഷ് ബാബു, ഇ.എം. സൗദ, കെ.എം. മുബീന, മുഹമ്മദലി ജൗഹർ , എന്നിവർ സംസാരിച്ചു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha