മലപ്പുറം: ചേളാരിയിൽ രോഗിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു.
രാവിലെ 7.30ന് ചേളാരി ജെ.ആർ.എസ് ഹോട്ടലിന് മുമ്പിൽ നാഷണൽ ഹൈവെയിലാണ് അപകടം നടന്നത്.
വെളിമുക്കിൽ നിന്നും രോഗിയുമായി കോഴിക്കോടേക്കു പോകുകയായിരുന്നു ആംബുലൻസ്. ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിന്റെ മധ്യഭാഗത്തെ ഡിവൈഡറിലിടിച്ച് അപകടത്തിൽപെടുകയായിരുന്നു.
Post a Comment
Thanks