കോട്ടപറമ്പിൽ ബശീറിന്റെ വീട്ടിലേക്ക് നടവഴി അനുവദിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് എൻ.എഫ്.പി.ആർ സബ് കലക്ടറെ കണ്ടു.

 


തിരൂരങ്ങാടി : പക്ഷാഘാതം വന്ന് മാറാരോഗിയായ  ബശീറിന് വീട്ടിലേക്ക് നടവഴി അനുവദിക്കുന്നതിന് അടിയന്തിര നടപടി  ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ  എൻ.എഫ്.പി.ആർ . തിരൂരങ്ങാടി താലൂക്ക് കമ്മറ്റി  തിരൂർ  സബ് കലക്ടർക്ക് നിവേദനം നൽകി.

തിരൂരങ്ങാടി താലൂക്കിലെ  നന്നമ്പ്ര വില്ലേജ് പരിധിയിലുള്ള കൊടിഞ്ഞി കാടംകുന്നിലെ കോ ട്ടപറമ്പിൽ ബശീർ (53) പക്ഷാഘാതം വന്ന് നടക്കാനോ സം സാരിക്കാനോ കഴിയാത്ത മാറാ രോഗിയായ അവസ്ഥയിൽ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്.

ബശീറിന്റെ ഭാര്യ ഒന്നര വർഷം മുമ്പ് മരി ച്ചു. ഡോക്ടർമാർ ഫിസിയോ തെറാപ്പി ചെയ്യാൻ നിർദേശിച്ചിരു ന്നെങ്കിലും വഴിയില്ലാത്തത് കാരണം  മറ്റുള്ളവരുടെ വീട്ടു മുറ്റത്ത് കൂടെ ചാടി കടന്നുവേണം ബഷീറിനെ കൊണ്ടുപോവാൻ .ആരെങ്കിലും സഹായി ക്കാൻ വന്നാൽ നടവഴി ഇല്ലാത്ത ബുദ്ധിമുട്ടിനാലും പണമില്ലാത്ത തിനാലും ഫിസിയോ തെറപ്പി ചെയ്യാനും കഴിയുന്നില്ല.

മുപ്പത്  വർഷത്തിലധികമായി ബഷീറിൻ്റെ വീട്ടിലേക്കുള്ള നടവഴി മുൻഭാഗത്തുള്ളവർ മതിൽ കെട്ടി അടച്ചതോടെയാണ് ഇദ്ദേഹത്തിന് നടവഴിയുടെ അവകാ ശം പോലും നഷ്ടമായത്. തൊട്ടടുത്ത പറമ്പിൽ നിന്നും 20 മീറ്റർ നീളത്തിൽ  സ്ഥലം ലഭിച്ചാൽ ബശീറിന് വഴി ആയി കിട്ടും. പകരം 20 മീറ്റർ സ്ഥലം ബഷീർ കൊടുക്കാനും തയ്യാറാണ്.

ബശീറിന്റെ വഴി പ്രശ്ന‌ത്തിൽ ഈസ് മെൻ്റ് റൈറ്റ് പ്രകാരം സർക്കാർ മുഖേനെ ലഭിക്കേണ്ട അവകാശമായ നടവഴിക്കായി താലൂക്ക് വികസന സമിതിയിൽ  അദാലത്തിന് പരാതി നൽകുകയും ചെയ്തിരുന്നു. ഇത് വരെ ബശീറിന് നടവഴി ലഭിക്കുന്നതിനുള്ള നടപടികൾ ആവാത്തതിനെ തുടർന്നാണ് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് ഭാരവാഹികൾ തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കരയെ സന്ദർശിച്ച്  നിവേദനം നൽകിയത്.

നന്നമ്പ്ര വില്ലേജ് ഓഫീസറിൽ നിന്നും റിപ്പോർട്ട് വാങ്ങി പരാതിയിൽ മേൽ നടപടികൾ സ്വീകരിക്കാമെന്ന്  സബ്കളക്ടർ നിവേദക സംഘത്തെ അറിയിച്ചു.

എൻ.എഫ്.പി.ആർ. ജില്ലാ പ്രസിഡണ്ട് അബ്ദുറഹീം പൂക്കത്ത് , താലൂക്ക് ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, ഭാരവാഹികളായ നിയാസ് അഞ്ചപ്പുര, ബിന്ദു അച്ചമ്പാട്ട്, സമീറ കൊളപ്പുറം, ഉമ്മു സമീറ തേഞ്ഞിപ്പലം എന്നിവർ പങ്കെടുത്തു.


ഫോട്ടോ: കോട്ടപറമ്പിൽ ബശീറിന്റെ വീട്ടിലേക്ക് നടവഴി അനുവദിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് എൻ.എഫ്.പി.ആർ തിരൂരങ്ങാടി താലൂക്ക് ഭാരവാഹികൾ തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കരക്ക്  നിവേദനം നൽകുന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha