എടപ്പാൾ: ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈയ്ക്കടുത്ത് തീവണ്ടിയിൽ നിന്ന് വീണു മരിച്ചു. ശുകപുരം കാരാട്ട് സദാനന്ദൻ്റെ മകൾ രോഷ്ണി (30) ആണ് ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാർപ്പേട്ടക്കടുത്ത് തീവണ്ടിയിൽ നിന്ന് വീണു മരിച്ചത്.
ചെന്നൈയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഭർതൃ പിതാവിനെ കാണാനായി ചൊവ്വാഴ്ച രാത്രിയാണ് ഭർത്താവ് രാജേഷിനൊപ്പം രോഷ്ണി തിരുവനന്തപുരം - ചെന്നൈ എക്സ്പ്രസിൽ കയറിയത്.
രാവിലെ ആറു മണിക്ക് എഴുന്നേറ്റ് ശൗചാലയത്തിലേക്ക് പോകണമെന്ന് പറഞ്ഞ രോഷ്ണിയെ ഭർത്താവ് അതുവരെ അനുഗമിച്ചിരുന്നു പിന്നീട് മാറി നിന്ന രാജേഷ് ഏറെ സമയം കഴിഞ്ഞിട്ടും രോഷ്ണി ഇറങ്ങി വരാത്തത് കണ്ട് നോക്കിയപ്പോഴാണ് കാണാതായ വിവരമറിയുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചോളാർപ്പേട്ടിനടുത്ത് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നാട്ടിൽ നിന്നും ചെന്നെയിൽ നിന്നുള്ള ബന്ധുക്കളെത്തി റെയിൽവെ തമിഴ്നാട് പോലീസിന്റെയും ആർഡിഒയുടെയും സാന്നിധ്യത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതശരീരം വ്യാഴാഴ്ച നാട്ടിലെത്തിക്കും
Post a Comment
Thanks