തെങ്ങിനെ ബാധിക്കുന്ന കുമിൾരോഗങ്ങൾ

 


        ചെന്നീരൊലിപ്പ് ബാധിച്ച തെങ്ങിന് 5 കിലോഗ്രാംവീതം വേപ്പിൻ പിണ്ണാക്ക് ചേർത്ത് കൊടുക്കുന്നത് നല്ലതാണ്. ഈ രോഗത്തിന്റെ നിയന്ത്രണത്തിനായി കറ ഒലിക്കുന്ന ഭാഗത്തെ തൊലിചെത്തി മാറ്റി ഉരുക്കിയടാറോ, ബോർഡോ കുഴമ്പോ തേയ്ക്കുക. 

കാറ്റുവീഴ്ച്ച ബാധിച്ച തെങ്ങിൻ തോട്ടങ്ങളിൽ കൂമ്പു ചീയൽ രോഗവും സാധാരണകാണാറുണ്ട് കൂമ്പുചീയൽ രോഗത്തിന്റെ നിയന്ത്രണത്തിനായി നടുനാമ്പിന്റെ അഴുകിത്തുടങ്ങിയ ഭാഗം ചെത്തി മാറ്റി തീയിട്ട് നശിപ്പിക്കുകയും പിന്നീട്ബോർഡോ കുഴമ്പ് പുരട്ടി വെള്ളം ഇറങ്ങാത്തവിധം മൺചട്ടികൊണ്ട്‌ മൂടിവയ്ക്കുകയുംചെയ്യുക.

  കൂടാതെ  ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രീതം തെങ്ങോലകളിൽ തളിച്ചുകൊടുക്കുകയുംവേണം തെങ്ങുകളിൽ ചെമ്പൻ ചെല്ലിയുടെ ആക്രമണത്തിന് പ്രതിരോധ നടപടിയായി ഇമിഡോക്ലോപ്രിഡ് മില്ലി ഒരുലിറ്റർ വെള്ളത്തിൽ കലക്കി കൂമ്പിൽ ഒഴിച്ചുകൊടുക്കുക.

Post a Comment

Thanks

أحدث أقدم
Moonniyur Vartha