പ്രകൃതി ദുരന്തങ്ങളും വെള്ളപ്പൊക്കവും കാരണമായുണ്ടാകുന്ന അപകടങ്ങളെ പ്രതിരോധിക്കാൻ ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങളെ മാനിക്കാൻ സമൂഹം തയ്യാറാകണമെന്ന് വിസ്ഡം മൂന്നിയൂർ മണ്ഡലം മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു..
അപകട സാധ്യതകളുള്ള പ്രദേശങ്ങളിലെ നിവാസികൾ സുരക്ഷാപ്രവർത്തന പദ്ധതികളുമായി സഹകരിക്കാൻ തയ്യാറാകണം.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സുരക്ഷാ പ്രവർത്തനങ്ങളിൽ സജീവമാകാൻ യുവാക്കൾ സന്നദ്ധരാകണമെന്നും കളിയാട്ടമുക്ക് ദാറുൽ ഉലൂം മദ്രസയിൽ നടത്തിയ സംഗമം അഭിപ്രായപ്പെട്ടു... മണ്ഡലം സംഗമം ഉദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ നിർവഹിച്ചു... വിസ്ഡം ജില്ലാ ട്രഷറർ ബഷീർ കടേങ്ങൽ, ഫൈസൽ കെ.ടി, പി പി മുഹമ്മദ് കുട്ടി മാസ്റ്റർ,വിസ്ഡം യൂത്ത് ജില്ലാ പ്രതിനിധി റഫീഖ് താനൂർ, ഡിസ്റ്റൻസ് സ്റ്റുഡൻസ് ജില്ലാ ട്രഷറർ ഫസലുറഹ്മാൻ, തൗഫീഖ് അസ്ലം, ഷമീർ മദനി, അജ് വദ് എന്നിവർ സംസാരിച്ചു
إرسال تعليق
Thanks