കോഴിക്കോട് എത്തിയാൽ യാത്ര ഇനി സ്മാർട്ട്; ഓഗ്മെന്റഡ് റിയാലിറ്റി തെമാറ്റിക് ടൂറിസം ട്രൈല്‍ മാപ്പുമായി ഡിടിപിസി


കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഓഗ്മെന്റഡ് റിയാലിറ്റി ഇന്ററാക്ടീവ് തെമാറ്റിക് ടൂറിസം മാപ്പ് തയ്യാറാക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. മാപ്പിന്റെ പ്രകാശനം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിനോദസഞ്ചാര വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, ഡിടിപിസി സെക്രട്ടറി ടി നിഖില്‍ ദാസ്, ടൂറിസം ക്ലബ് ജില്ല കോര്‍ഡിനേറ്റര്‍ സോനു രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.


കോഴിക്കോടെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഒരു ദിവസം എന്തെല്ലാം കാണാം എവിടെയെല്ലാം പോകാം എങ്ങനെ പോകാം എന്നിവ എളുപ്പം മനസ്സിലാക്കുന്ന തരത്തിലാണ് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എ ആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു തയ്യാറാക്കുന്ന ആദ്യ ഇന്ററാക്ടീവ് മാപ്പാണിത്. ജില്ല ടൂറിസം ക്ലബ്ബുമായി ചേര്‍ന്നാണ് മാപ്പ് തയ്യാറാക്കിയത്.


ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ 10 സഞ്ചാരപാതകളായി (ട്രൈല്‍) തിരിച്ച് തയ്യാറാക്കിയ മാപ്പില്‍ ഓരോ ട്രൈലിനും വ്യത്യസ്ത കളര്‍കോഡ് നല്‍കിയിട്ടുണ്ട്. പ്രസ്തുത വിഭാഗത്തിലുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇതിനു കീഴിലായി ഉള്‍പ്പെടുത്തിയാണ് മാപ്പ് സമഗ്രമാക്കിയത്. മൊബൈല്‍ സ്‌കാനിങ് വഴി സഞ്ചാരികള്‍ക്ക് ഇഷ്ടമുള്ള ട്രൈല്‍ മാപ്പില്‍ നിന്നും തിരഞ്ഞെടുക്കാം. ഇതില്‍ ക്ലിക് ചെയ്യുന്നതോടെ ഈ വിഭാഗത്തിനു കീഴിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സര്‍ക്യൂട്ടായി പ്രത്യക്ഷപ്പെടും. ഇതു ക്ലിക്ക് ചെയ്യുമ്പോള്‍ കേന്ദ്രങ്ങളുടെ വിശദ്ധ വിവരങ്ങളും ഗൂഗിള്‍ ലൊക്കേഷന്‍ മാപ്പിംഗും ഉള്‍പ്പെടെയുള്ള ഇ ബ്രോഷര്‍ പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും മാപ്പിലുണ്ട്.


Post a Comment

Thanks

أحدث أقدم
Moonniyur Vartha