താനൂർ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ പരപ്പനങ്ങാടി ന്യൂ കട്ടിൽ ഒഴുക്കിൽ പെട്ട് മരിച്ച താനൂർ സ്വദേശിയായ 17 കാരൻ ജുറൈദിൻ്റെ മൃതദേഹം ഇന്ന് രാത്രി എട്ടിന് താനൂർ
മരക്കാർ കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
കഴിഞ്ഞ ബുധനാഴ്ച കാണാതായ ജുനൈദിൻ്റെ മൃതദ്ദേഹം
തൃശൂർ ആഴീക്കോട് ബീച്ചിൽ നിന്നാണ് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തത്.
പിതാവ്: ഷാജഹാൻ
മാതാവ്: നിസാമി
സഹോദരങ്ങൾ: നിയാസ്, നിജാസ്, റിയാസ്, ഫാത്തിമ നിയ.
إرسال تعليق
Thanks