തിരൂരങ്ങാടി | മൂന്നിയൂർ ഗ്രാമപ ഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ഭരണസമിതി സംഘടിപ്പിച്ച ആദരവ് പരിപാടി പി അബ്ദുൽ ഹമീദ് എം എൽ എ ഉദ്ഘാടനം ചെയ്തു.
പഞ്ചാ യത്തിലെ മുഴുവൻ സ്‌കൂളിലെയും എൽ എസ് എസ്, യു എസ് എസ് ജേതാക്കൾ, എല്ലാ വാർഡിലെയും എസ് എസ് എൽ സി, പ്ലസ് ടു ഫുൾ എ പ്ലസ് വിജയികൾ, മറ്റു മേഖല കളിലെ പ്രതിഭകൾ തുടങ്ങിയവരെ ഉപഹാര സമർപ്പണം നടത്തി അനുമോദിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ എം സുഹറാബി അധ്യ ക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് ഹനീഫ ആച്ചാട്ടിൽ അനുമോദന പ്രസംഗം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യ ക്ഷൻ പി പി മുനീർ, സ്ഥിരം സമിതി അധ്യക്ഷരായ സി പി സുബൈദ, ജാസ്‌മിൻ മുനീർ, മെമ്പർമാരായ സൽമാ നിയാസ്,നൗശാദ് തിരുത്തുമ്മൽ, പി പി സഫീർ, അഹമ്മദ് ഹുസൈൻ, പി കെ മുഹമ്മദ് ഹാജി, പ്രധാനാധ്യാപകരായ എം കെ ഫൈസൽ, കെ പി ശിവദാസൻ സംസാരിച്ചു.
Post a Comment
Thanks