മൂന്നിയൂർ | മൂന്നിയൂർ ആലിൻചുവട് നിബ്റാസ് സെക്കൻഡറി സ്‌കൂളിൽ പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ സ്‌കൂൾ തിരഞ്ഞെടു പ്പ് നടത്തി. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പിൽ വിജ്ഞാപനം, നാമനിർദേശ പത്രിക സമർപ്പിക്കൽ, സൂക്ഷ്‌മപരിശോധന, സ്ഥാനാർഥി പ്രഖ്യാപനം, മീറ്റ് ദ കാൻഡിഡേറ്റ് എന്നിവയും നടത്തി.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറും പ്രധാനാധ്യാപകനുമായ പി വി സക്കരിയ്യ, ഡെപ്യൂട്ടി കമ്മീഷണർമാരായ ടി സിന്ദു, പി ജംഷീറ, അക്ഷയ് കുമാർ, ജലീൽ ഫാളിലി, ഉസാമത്ത് ഫാളിലി, ഹബീബ് റഹ്‌മാൻ നേതൃത്വം നൽകി.
إرسال تعليق
Thanks