ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലുവയസ്സുകാരൻ മരിച്ചു; വായിൽനിന്ന് നുരയും പതയും വന്നതായി രക്ഷിതാക്കൾ


കോട്ടക്കൽ:  പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ ക്ഷീണം വന്ന നാലു വയസ്സുകാരൻ മരിച്ചു. അസം സ്വദേശി അമീർ ഹംസയുടെയും സൈമ ഖാത്തൂനിന്റെയും മകൻ റജുൽ ഇസ്‍ലാം ആണ് മരിച്ചത്. കോട്ടക്കൽ ജി.എം യു.പി സ്കൂൾ എൽ.കെ.ജി വിദ്യാർഥിയാണ്. ആട്ടീരിയിൽ വാടകക്ക് കഴിയുകയായിരുന്നു കുടുംബം.


ബുധനാഴ്ച രാവിലെ ബ്രഡും കോഴിമുട്ടയുമാണ് മകൻ കഴിച്ചതെന്ന് രക്ഷിതാക്കൾ പറയുന്നു. ക്ഷീണം തോന്നിയതിനെ തുടർന്ന് സ്കൂളിലേക്ക് പറഞ്ഞയച്ചില്ല. അൽപ നേരത്തിനകം ഉറങ്ങുകയും ചെയ്തു. പിന്നീട് കുട്ടിയുടെ വായിൽനിന്ന് നുരയും പതയും വന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ പൊലീസിന് നൽകിയ വിവരം. ആശുപത്രിയിൽ എത്തുംമുമ്പേ കുട്ടി മരിച്ചിരുന്നു. എസ്.ഐ സൈഫുല്ല ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.


Post a Comment

Thanks

أحدث أقدم
Moonniyur Vartha