ചെന്നൈ: 2025 ജൂലൈ 14-ന് ചെന്നൈയിലെ പല്ലാവരത്തിനടുത്തുള്ള പമ്മലിൽ വച്ച് മരണപ്പെട്ട തലപ്പാറ സ്വദേശി സൈനുദ്ദീന്റെ ജനാസ എ.ഐ.കെ.എം.സി.സി. ചെന്നൈ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാലനം നടത്തി, എ.ഐ.കെ.എം.സി.സി. ആംബുലൻസിൽ നാട്ടിലേക്ക് അയച്ചു.
നൗഫൽ എന്ന സഹോദരൻ ഫോൺ വഴി എ.ഐ.കെ.എം.സി.സി. ചെന്നൈ സെൻട്രൽ കമ്മിറ്റി ട്രഷറർ പി.ടി.എ. സലീമിനെ വിവരം അറിയിച്ചതിനെ തുടർന്ന്, ജനറൽ സെക്രട്ടറി എ. ഷംസുദ്ദീന്റെയും റഹീം ചാച്ചുവിന്റെയും നിർദേശപ്രകാരം പി.ടി.എ. സലീം, ഷംനാദ് താംബരം, ക്ലാസിക് അലി എന്നിവർ വൈദ്യപരിശോധന ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങൾക്കും നേതൃത്വം നൽകി. മയ്യത്ത് എം.എം.എ. (മദ്രാസ് മെഡിക്കൽ അസോസിയേഷൻ) യിൽ എത്തിച്ചു.
എം.എം.എ.യിൽ എത്തിച്ച മയ്യത്തിന്റെ മരണാനന്തര കർമങ്ങൾക്ക് ടി.പി. മുസ്തഫ ഹാജിയുടെ നേതൃത്വത്തിൽ അയ്യൂബ് എ.വി., മുഹമ്മദ് നിഷാൽ കൊടിഞ്ഞി, പി.ടി.എ. സലീം, ക്ലാസിക് അലി എന്നിവർ പങ്കെടുത്തു.

إرسال تعليق
Thanks