തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ഇന്നു രാവിലെ 10 മുതൽ നാളെ വൈകുന്നേരം നാലുവരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ https://hscap.kerala.gov.in ൽ ലഭിക്കും.
അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം എത്തണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽനിന്ന് പ്രിന്റെടുത്ത് അഡ്മിഷൻ സമയത്ത് നൽകും.
അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർ അലോട്ട്മെന്റുകൾ സംബന്ധിച്ച വിശദാംശങ്ങൾ 18ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
إرسال تعليق
Thanks