തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് കൊടി ഉയർന്നു.


തിരൂരങ്ങാടി : എസ്. എസ് .എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിനന് കൊടി ഉയർന്നു. വലിയപള്ളി യൂണിറ്റിൽ സയ്യിദ് പി. എം .പൂക്കുഞ്ഞി തങ്ങൾ പതാക ഉയർത്തി. ഹുസെെൻ ബാഖവി പ്രാർഥന നടത്തി. കെ ഹസൻ ബാവ ഹാജി, ശാഹുൽ ഹമീദ് മുസ് ലിയാർ, സി എച്ച് മുജീബുർറഹ്മാൻ, ഹമീദ് തിരൂരങ്ങാടി, കെ ഹുസെെൻ ഹാജി, അശ്റഫ് തച്ചർപടിക്കൽ, ഹുസെെൻ സഖാഫി, മുസ്തഫ മഹ്ളരി, എപി ഉനെെസ് , ഖാലിദ് തിരൂരങ്ങാടി സംബന്ധിച്ചു.



              സാഹിത്യോത്സവിൻ്റെ ഭാഗമായുള്ള ബുക്ക് ഫെയർ തിരൂരങ്ങാടി നഗരസഭ അധ്യക്ഷൻ കെ.

പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ ഹുസൈൻ ഹാജിക്ക് ആദ്യ ബുക്ക് നൽകി .  നേരത്തെ വലിയ പള്ളി അലി ഹസൻ മഖ്ദൂമിൻ്റെ മഖാം സിയാറത്തിന് ഖത്വീബ് അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി നേതൃത്വം നൽകി. രാത്രി നടന്ന ആത്മീയ സമ്മേളനത്തിൽ

അബ്ദുൽ ഖാദിർ അഹ്സനി പ്രഭാഷണം നടത്തി.

           തിരൂരങ്ങാടിയിൽ വലിയ ജുമുഅ മസ്ജിദിന് സമീപം  11 വേദികളിലായി 175ലധികം മത്സരയിനങ്ങളിൽ 1500 വിദ്യാർഥികൾ മാറ്റുരക്കും.. ഇന്ന് കാലത്ത് മത്സരം ആരംഭിക്കും.  വൈകുന്നേരം 7 - 30 ന് ഉദ്ഘാടന സംഗമത്തിൽ ഡിവിഷൻ പ്രസിഡന്റ്‌ ഹുസൈൻ അഹ്സനി അധ്യക്ഷത വഹിക്കും. എസ് .വെെ .എസ് . ജില്ല സെക്രട്ടറി മുനീർ പാഴൂർ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമൂഹിക നീരീക്ഷനും പ്രഭാഷകനുമായ ശ്രീചിത്രൻ പ്രമേയ പ്രഭാഷണം നടത്തും ജഅഫർ ശാഫിൽ ഇഫാനി സാഹിത്യ പ്രഭാഷണം നടത്തും. നാളെ വെെകുന്നേരം നടക്കുന്ന സമാപന നസംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൂഹിയിദ്ദീൻ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്യും. എസ് വെെ എസ് ഇന്ത്യ സെക്രട്ടറി സ്വദിഖ് അലി ബുഖാരി അനുമോധന പ്രഭാഷണം നടത്തും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم
Moonniyur Vartha