തിരൂരങ്ങാടി : വാഹനാപകടത്തിൽ മരിച്ച സഹ പാഠിയുടെ കുടുംബത്തിന് കൈത്താങ്ങായി സുഹൃത്തുക്കൾ. കഴിഞ്ഞവർഷം അന്തരിച്ച തിരുര ങ്ങാടി പിഎസ്എംഒ കോളേജ് സ്റ്റുഡന്റ് എഡിറ്ററായിരുന്ന കെ വി മുഹമ്മദ് സാദിഖിന്റെ കുടും ബത്തിന് കോളേജ് എൻഎസ്എ സ് യൂണിറ്റ് നിർമിച്ച സൗഹൃദഭവ നത്തിന്റെ താക്കോൽ കൈമാറി.
എൻഎസ്എസ് വളൻ്റിയറും വി ദ്യാർഥി നേതാവുമായിരുന്നു കോ ട്ടക്കൽ പുത്തൂർ സ്വദേശിയായ സാദിഖ്. എൻഎസ്എസ് മറ്റൊ രു വിദ്യാർഥിക്കുവേണ്ടി നിർമിച്ച വീടുകൂടലിന് സമ്മാനം വാങ്ങാൻ പോകവെയാണ് ബൈക്ക് ബസു മായി കുട്ടിയിടിച്ച് സാദിഖ് മരിച്ച ത്. സൗഹൃദഭവനം പദ്ധതിയിൽ എൻഎസ്എസ് നിർമിച്ച ആറാമ ത്തെ വീടാണിത്. സാദിഖിൻ്റെ സഹോദരങ്ങളുടെ പഠനാവശ്യത്തിന് തുക നേരത്തെ കൈമാറി യിരുന്നു.
കോളേജിൽ നടന്ന ചടങ്ങിൽ മാനേജർ എം കെ ബാവ താക്കോ ൽദാനം നടത്തി. പ്രിൻസിപ്പൽ ലെഫ്റ്റനൻ്റ് ഡോ. നിസാമുദ്ദീൻ കു ന്നത്ത് അധ്യക്ഷനായി. ഡോ. കെ അസീസ്, ഡോ. വി പി ഷബീർ, ഡോ. അലി അക്ഷദ്, കെ അബ്ദുൽ സമദ്, ഡോ. പി ടി നൗഫൽ, പി അബ്ദു റഊഫ്, മുജീബ് റഹ്മാൻ കാ രി എന്നിവർ സംസാരിച്ചു.
ഫോട്ടോ:
വാഹനാപകടത്തിൽ മരിച്ച കെ വി മുഹമ്മദ് സാദിഖിൻ്റെ കുടുംബത്തിന് തിരൂരങ്ങാടി പിഎസ്എംഒ കോളേജ് എൻഎസ്എസ് യൂണിറ്റ് നിർമിച്ച സൗഹൃദഭവനത്തിൻ്റെ താക്കോൽ മാനേജർ എം കെ ബാവ കൈമാറുന്നു
إرسال تعليق
Thanks