തിരൂർ: കഴിഞ്ഞ ദിവസം 29-07-2025 ന് തിരൂർ - വളാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന മലാല ബസിൽ യാത്ര ചെയ്യുന്ന ബസിലെ യാത്രക്കാരൻ മറ്റൊരു യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും തുടർന്ന് പെൺകുട്ടിയുടെ എതിർപ്പിനെ തുടർന്ന് ഇയാൾ മാറി നിൽക്കുകയും കണ്ടക്ടർ ഇയാൾക്കെതിരെ തിരിഞ്ഞപ്പോൾ ബസിൽ നിന്ന് ഇയാൾ ഇറങ്ങി പോവുകയും ചെയ്തു, തുടർന്ന് യാത്രക്കാരി പഠിക്കുന്ന കോളേജിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുട്ടി കാര്യം ടീച്ചേഴ്സിനോട് പറയുകയും ചെയ്തു.
തുടർന്ന് വിദ്യാർത്ഥിനിയുമായി അദ്ധ്യാപകർ വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഇതിനെ തുടർന്ന് ബസ് കണ്ടക്ടറെയും ബസും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ബസ് വിട്ടു കൊടുക്കാതെ ഇരിക്കയും ചെയ്തു. തുടർന്ന് ഇന്ന് തൊഴിലാളി നേതാക്കൾ തിരൂർ ഡിവൈഎസ്പി യുമായി ചർച്ച നടത്തുകയും തെറ്റ് ചെയ്ത പ്രതിയെ കിട്ടാത്തതിനാൽ ബസ് തൊഴിലാളിക്കെതിരെയും ബസ്സിനെതിരെയും കേസെടുക്കേണ്ടതായിട്ടുള്ള സാഹചര്യം ആണെന്ന പോലീസ് തീരുമാനത്തിനെതിരെ നാളെ വളാഞ്ചേരിയിലും തിരൂരിലും ബസ് തൊഴിലാളികൾ പൂർണമായും പണിമുടക്കും.
ഇതിനെതിരെ ഇന്ന് തിരൂർ - വളാഞ്ചേരി റൂട്ടിൽ ബസ് തൊഴിലാളികൾ പണിമുടക്കിയിരുന്നു.
ഇതിനോടനുബന്ധിച്ച് നാളെ (31-07-2025) വളാഞ്ചേരിയിലും തിരൂരും പൂർണമായും ബസ് തൊഴിലാളികൾ പണിമുടക്കുമെന്ന് തൊഴിലാളി നേതാക്കളായ ജാഫർ ഉണ്ണിയാൽ, റാഫി തിരൂർ സച്ചിദാനന്ദൻ എന്നിവർ പറഞ്ഞു.
إرسال تعليق
Thanks