കോഴിക്കോട് : വിദ്യാർഥികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ രണ്ടു കടകളിൽ നിന്ന് പുകയില ഉത്പന്നമടക്കം രണ്ടുപേരെ പൊലീസ് പിടികൂടി. കോഴിക്കോട് ജിഎ കോളേജ് സ്വദേശി ബിജിത്ത് (50 ), കരുവിശ്ശേരി സ്വദേശി സുധീഷ് കുമാർ (62) എന്നിവരെയാണ് വെള്ളയിൽ പൊലീസ് പിടികൂടിയത്.
പുകയില വിപണന നിയന്ത്രണ നിയമപ്രകാരവും ബാലാവകാശ നിയമപ്രകാരവും ഇരുവരുടെയും പേരിൽ കേസെടുത്തു. റെഡ് ക്രോസ് റോഡിലുള്ള ലയോള സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്ന അമൃത സ്റ്റോഴ്സ്, കല സ്റ്റോഴ്സ് എന്നി കടകളിൽ പുകയില ഉൽപ്പന്നങ്ങൾ സ്കൂൾ കുട്ടികൾക്ക് വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പൊലീസ് ഈ കടകൾ നിരീക്ഷിച്ച് വരികയായിരുന്നു.
കഴിഞ്ഞ ദിവസം കടയിൽ നിന്നും ഇറങ്ങി വരുന്ന കുട്ടികളിൽ പുകയില ഉൽപന്നം കാണുകയും, പ്രതികളുടെ കടകളിൽ നിന്നും വാങ്ങിയതാണെന്ന് കുട്ടികൾ സമ്മതിക്കുകയായിരുന്നു. തുടർന്ന് വെള്ളയിൽ പൊലീസ് രണ്ട് കടകളും സെർച്ച് ചെയ്യുകയും, കടകളിൽ നിന്ന് പുകയില ഉൽപന്നങ്ങൾ പിടികൂടുകയായിരുന്നു.
വെള്ളയിൽ പോലീസ് സ്റ്റേഷൻ എസ് ഐ ജയേഷ്, എ എസ് ഐ ബിനീഷ്, എസ് സി പി ഒ രജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
إرسال تعليق
Thanks