തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫ്. മുന്നണി വീണ്ടും യൂണിയൻ നിലനിർത്തി. ചരിത്രത്തിൽ ആദ്യമായി സർവകലാശാലയിൽ എം.എസ്.എഫ് പ്രതിനിധി ചെയർപേഴ്സണായി തെരഞ്ഞെടുത്തു.
എം.എസ്.എഫിലെ പി. കെ ഷിഫാനയാണ് മികച്ച ഭൂരിപക്ഷത്തിൽ ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. കെ.എസ്.യുവിന്റെ മുഹമ്മദ് ഇർഫാൻ വൈസ് ചെയർമാൻ ആയും തെരഞ്ഞെടുത്തു.
കഴിഞ്ഞ തവണ കെ.എസ്.യു.വിനായിരുന്നു ചെയർപേഴ്സൺ സ്ഥാനം. ഇത്തവണ കെ.എസ്.യു. ആവശ്യം ഉന്നയിച്ചങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി .സതീശൻ ഇടപെട്ടാണ് എം.എസ്.എഫിന് ചെയർപേഴ്സൺ സ്ഥാനം നൽകാൻ ധാരണ ആയത്. 5ജനറൽ സീറ്റുകളിൽ നാലിലും msf ആണ് മത്സരിച്ചത്. അതേ സമയം വളരെ ദയനീയ തോൽവിയാണ് എസ്.എഫ്.ഐ. ഏറ്റുവാങ്ങിയത്. എസ്.എഫ് ഐ . എല്ലാ ജനറൽ സീറ്റിലും വൻ വിത്യാസത്തിലാണ്പരാജയപ്പെട്ടത്. എം.എസ്.എഫ്. പ്രസിഡന്റ് പി.കെ.നവാസിന്റെ നേതൃത്തിൽ ഇത് രണ്ടാം തവണയാണ് എം.എസ്.എഫ്. മുന്നണി കാലിക്കറ്റ് സർവ്വകലാശാലയിൽ ഐതിഹാസികവിജയം നേടുന്നത്.
മറ്റ് ഭാരവാഹികൾ ഇവരാണ്.
ലേഡി വൈസ് ചെയർ പേഴ്സൺ : നാഫിയ ബിർറ.
ജോയിന്റ് സെക്രട്ടറി: അനുഷ റോബി
ജില്ലാ എസിക്യൂട്ടീവ് മെമ്പർമാർ :
പാലക്കാട് ജില്ല : ദർശന .എം
മലപ്പുറം: സൽമാനുൽ ഫാരിസ് ബിൻ അബ്ദുല്ല .
തൃശ്ശൂർ: അബിൻ അഗസ്റ്റിൻ
കോഴിക്കോട്: സഫ് വാൻ ഷമീം
വയനാട്: മുഹമ്മദ് സിനാൻ.കെ.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks