കൂരിയാട് : ആരുവരിപ്പാതക്കൊപ്പം തകർന്നിരുന്ന തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് താൽക്കാലികമായി തുറന്നു. ഇന്നലെ വൈകീട്ടാണ് തുറന്നത്. കൊളപ്പുറത്ത് കോഴിക്കോട് ഭാഗത്തെ സർവീസ് റോഡിലെ ഡ്രൈനേജിന്റെ സ്ളാബ് തകർന്നിരുന്നു. ഇവിടെ ഇരു ഭാഗത്തേക്കും ഈ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. അശാസ്ത്രീയമായി മേൽപ്പാലം നിര്‌മിച്ചതിനാൽ ആണ് ഇവിടെ സർവീസ് റോഡിലൂടെ വാഹനങ്ങൾ ഇരു ഭാഗത്തേക്കും പോകേണ്ടി വരുന്നത്.
സ്ളാബ് തകർന്നതോടെ വീതി കുറഞ്ഞ റോഡിലൂടെ ഇരു ഭാഗത്തേക്കും സർവീസ് നടത്താൻ പറ്റാത്ത സ്ഥിതി ആയി. ഇതോടെ ഇവിടെ ഗതാഗത കുരുക്കായി. മണിക്കൂറുകളോളം വാഹനങ്ങൾ വഴിയിൽ കിടന്നു. ഇതേ തുടർന്ന് നാട്ടുകാർ ഇടപെട്ട് കെ എൻ ആർ സി അധികൃതരുമായി സംസാരിച്ചാണ് സർവീസ് റോഡ് തുറക്കാൻ തീരുമാനിച്ചത്. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇപ്പോൾ ഇതുവഴിയാണ് പോകുന്നത്. സർവീസ് റോഡ് ഉടനെ തുറക്കാമെന്നു ഇന്നലെ കളക്ടരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.
ഒരാഴ്‌ചക്കകം തുറക്കാമെന്നാണ് പറഞ്ഞിരുന്നത്. അതിനിടയിലാണ് കൊളപ്പുറത്ത് സ്ളാബ് കർന്നത്.
Post a Comment
Thanks