തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണം; ഐഎൻഎൽ.




തിരുരങ്ങാടി : പ്രതിദിനം ആയിരകണക്കിന് സാധാരണക്കാരായ രോഗികൾ ചികിത്സക്ക് ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ഒഴിവുകൾ അടിയന്തിരമായി നികത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ഐഎൻഎൽ തിരുരങ്ങാടി മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ചെമ്മാട്ടങ്ങാടിയിലെ നിത്യസംഭവമായ ഗതാഗതകുരുക്കിന് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം കാണാൻ സർവ്വകക്ഷി യോഗം വിളിക്കാൻ നഗരസഭ മുൻകയ്യെടുക്കണം. 

പി.പി ഹസ്സൻ ഹാജി അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.

2025- 28 കാലയളവിലേക്കുള്ള

മണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്ന് ജില്ലാ റിട്ടേണിംഗ് ഓഫീസർ എൻ.പി ശംസുദ്ദീൻ നേതൃത്വം നൽകി. 

തിരൂരങ്ങാടി മണ്ഡലം

ഐ.എൻ.എൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.

( പ്രസിഡൻ്റ് )പി.പി. ഹസ്സൻ ഹാജി (വൈസ് പ്രസിഡൻ്റുമാർ) 

ടി സൈദ്മുഹമ്മദ് , യു. സി ബാവ, കെ.പി സിദ്ധീഖ്, ( ജനറൽ സിക്രട്ടറി) പറമ്പിൽ മുഹമ്മദ് കുട്ടി ആപ്പ ,

(സിക്രട്ടറിമാർ) നൗഫൽ തടത്തിൽ,

ഗോൾഡൻ ബാവ , കുഞ്ഞുട്ടി 

പുതുപറമ്പ്, (ട്രഷറർ)

വി.കെ മുസ്തഫ, എന്നിവരെയും ജില്ലാ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.

ജില്ലാ ജനറൽ സിക്രട്ടറി സി.പി അബ്ദുൽ വഹാബ്, വികെ മുസ്തഫ, ടി.സൈതുമുഹമ്മദ്,

ഖമറു തയ്യിൽ,  ഗോൾഡൻ ബാവ, പി.പി അർഷദ് , കെ.പി സിദ്ധീഖ്, കെ.ഷാഹുൽ ഹമീദ് , സി.അബ്ദുസ്സമദ്, ഹംസ പാലമoത്തിൽ,

എന്നിവർ പ്രസംഗിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha