സുരക്ഷിതവും ഗതാഗതയോഗ്യവുമായ റോഡുകൾ മൗലികാവകാശം - സുപ്രീം കോടതി


ന്യൂഡൽഹി: സുരക്ഷിതവും , പരിപാലിക്കുന്നതും, ഗതാഗത യോഗ്യവുമായ റോഡുകൾക്ക് വേണ്ടിയുള്ള പൗരൻ്റെ അവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി . ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുചേതം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണിത് . 

റോഡുകളുടെ നിർമ്മാണം ഒരു സ്വകാര്യ വ്യക്തിക്ക് കരാർ നൽകുന്നതിന് പകരം റോഡുകളുടെ വികസനവും, പരിപാലനവും സംസ്ഥാനം നേരിട്ട് ഏറ്റെടുത്ത് നടത്തണമെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു. മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ സ്വകാര്യസ്ഥാപനം നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസ് മാരായ കെ വി പർദ്ദിവാല , ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചി നിരീക്ഷണം. സ്വകാര്യ സ്ഥാപനത്തിനെതിരെ റിട്ട് നിലനിൽക്കില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. അതിനാൽ മധ്യപ്രദേശിൽ റോഡ് നിർമ്മിക്കാൻ കരാർ ലഭിച്ച സ്വകാര്യ സ്ഥാപനത്തിനെതിരെ സംസ്ഥാനത്തിന്ഹരിജ് നൽകുവാൻ സാധിക്കുമോ എന്നതായിരുന്നു കോടതി മുന്നിലെത്തിയ ഒരു ചോദ്യം. 

ഗതാഗതയോഗ്യമായ റോഡുകൾക്കുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടതുകൊണ്ട് സംസ്ഥാനത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള റോഡുകൾ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി പറഞ്ഞു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha