കുഞ്ഞിനൊപ്പം,സുരക്ഷിതമായ സ്കൂട്ടർയാത്ര; അമ്മയ്ക്ക് 'കേരള പോലീസിൻ്റെ 'സല്യൂട്ട്'



ഇരുചക്രവാഹനത്തിന്റെ പിന്നില്‍ കുഞ്ഞിനെ സുരക്ഷിതമായി ഇരുത്തി യാത്രചെയ്ത അമ്മയ്ക്ക് കേരള പോലീസിന്റെ അഭിനന്ദനം.


അമ്മമാർക്കറിയാം മക്കളുടെ സുരക്ഷ. കുട്ടിയുടെ സുരക്ഷിതത്വത്തിനായി ഹെല്‍മെറ്റിനൊപ്പം സുരക്ഷാ ബെല്‍റ്റും ധരിപ്പിച്ച ഈ അമ്മയ്ക്ക് സല്യൂട്ട് എന്ന അടിക്കുറിപ്പോടെയാണ് പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചത്.


'പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ല' എന്ന കെജിഎഫ് സിനിമയിലെ ഡയലോഗും പശ്ചാത്തല സംഗീതവുമാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, എവിടെനിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ല. മലപ്പുറം ജില്ലയിലെ അരീക്കോടാണെന്നാണ് കമന്റുകളില്‍നിന്ന് ലഭിക്കുന്ന സൂചന.


അതേസമയം, വീഡിയോയ്ക്ക് താഴെ ഒട്ടേറെപേരാണ് വാഹനം ഓടിച്ച അമ്മയെ അഭിനന്ദിച്ചത്. 'കുട്ടികളെ പിന്നിലിരുത്തുന്നവർ നിർബന്ധമായും ഇങ്ങനെ ചെയ്യണം. കാറ്റ് കൊണ്ട് കുട്ടികള്‍ ഉറങ്ങിപോകാൻ സാധ്യത കൂടുതലാണ്. ഈ ചേച്ചിക്ക് ബിഗ് സല്യൂട്ട്' എന്നായിരുന്നു ഒരു പ്രതികരണം. 'മക്കളുടെ സുരക്ഷിതത്വം ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ അറിഞ്ഞു ചെയ്യും അത്രേ ഉള്ളൂ'... 'അല്ലെങ്കിലും അമ്മ പൊളിയല്ലേ'... 'ആ അമ്മയെ വിളിച്ച്‌ ഒരു റിവാർഡ് കൊടുക്കണം' എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha