ചെറുമുക്ക് ആമ്പൽപ്പാടത്ത് ചൂണ്ട ഇടൽ മത്സരം ഉത്സവമായി


തിരൂരങ്ങാടി: ചെറുമുക്ക് പള്ളിക്കത്താഴം ആമ്പൽപ്പാടത്ത് ഞായർ ഉച്ചയോടെ ആളുകൾ ഒഴുകിയെത്തി. അധികം വൈകിയില്ല റോഡിനിരുവശവും ആളുകൾ തടിച്ചുകൂടി. 

പഴയ തലമുറക്ക് ഓർമയിലേക്കൊരു തിരിച്ചു പോക്ക്, കുട്ടികളിൽ പലർക്കും പുത്തൻകാഴ്ച. ചെറുമുക്ക് കൂട്ടായ്മ‌ സംഘടിപ്പിച്ച അഖില കേരള ചൂണ്ടയിടൽ മത്സരം നാട് ആഘോഷമാക്കി. വീട്ടിൽ നിന്ന് ഇരയും ചൂണ്ടയുമായി വയലിലിറങ്ങിയ ഓർമകൾ മുൻ തലമുറക്കാർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. മത്സരത്തിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽനിന്നായി അമ്പതിൽപ്പരം പേരെത്തി.



അഞ്ചുപേർ വീതമുള്ള ഗ്രൂപ്പുകളായാണ് ആദ്യറൗണ്ട് മത്സരം നടന്നത്. ഒന്നര മീറ്റർ അകലം പാലിച്ച് ഓരോ ഗ്രൂപ്പും നിരന്നു. പത്തുമിനിറ്റ് സമയം, ആർക്കും മീൻ കിട്ടിയില്ലെങ്കിൽ അഞ്ചുമിനിറ്റ് അധികം നൽകും.

മീൻകിട്ടുന്നവരിൽ ഒന്നും രണ്ടും സ്ഥാനക്കാരെ മാറ്റിനിർത്തും. പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ എന്നീ ക്രമത്തിൽ മത്സരം മുറുകി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസിനൊപ്പം ട്രോഫിയും നൽകി. പകൽ ഒന്നോടെ രജിസ്ട്രേഷൻ തുടങ്ങി വൈകിട്ട് അഞ്ചോടെയാണ് മത്സരം അവസാനിച്ചത്. വികെ പടി ശിഹാബ് ഒന്നാം സ്ഥാനം നേടി. മൂന്നിയൂരിലെ മുനീർ ചോനാരിയാണ് രണ്ടാം സ്ഥാനക്കാരൻ. വികെ പടിയിലെ ജാഫർ മുന്നാം സ്ഥാനം നേടി.


തിരുരങ്ങാടി സബ് ഇൻസ് പെക്ടർ കെ കെ ബിജു സമ്മാനം വിതരണം ചെയ്‌. ചെറുമുക്ക് കൂട്ടായ്‌മ വർക്കിങ് പ്രസി ഡൻ്റ് ഇ പി സൈതലവി അധ്യക്ഷനായി. മണക്കടവൻ അയ്യൂബ്, പച്ചായി മുഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു. കൂട്ടായ്‌ സെക്രട്ടറി മുസ്തഫ ചെറുമുക്ക് സ്വാഗതവും പി നിഷാദ് നന്ദിയും പറഞ്ഞു.


Post a Comment

Thanks

أحدث أقدم