ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരിക്ക്


കോഴിക്കോട്: ഓമശ്ശേരി-തിരുവമ്പാടി റോഡില്‍ തറോല്‍ വളവില്‍ ബസും ട്രെെലർ ലോറിയും കൂട്ടിയിടിച്ച്‌ അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം.അപകടത്തില്‍ ഒട്ടേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 14 പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.


അപകടത്തില്‍ ബസിന്റെയും ലോറിയുടെയും മുൻഭാഗം തകർന്നു. അപകടത്തിന് പിന്നാലെ ഓമശ്ശേരി-തിരുവമ്പാടി റോഡില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന് ലോറിയും ബസും സ്ഥലത്തുനിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha