സർക്കാർ ഭൂമിയിലെ അനധികൃത മരം മുറി: പെരുമണ്ണ ക്ലാരി ആശുപത്രിവളപ്പിലെ അഴിമതിക്കെതിരെ വിജിലൻസിൽ പരാതി; നല്‍കി യുവ ജനങ്ങൾ



പെരുമണ്ണ ക്ലാരി സർക്കാർ ആശുപത്രി വളപ്പിൽ നടന്ന മരക്കള്ളക്കേസുമായി ബന്ധപ്പെട്ട്, മലപ്പുറം ജില്ലാ വിജിലൻസ് ഓഫിസിൽ ഔദ്യോഗികമായി പരാതി നൽകിയതോടെ കേസ് വീണ്ടും ചൂടുപിടിക്കുകയാണ്. പഞ്ചായത്തിലെ തന്നെ വിവരാവകാശ പ്രവർത്തകരാണ് ഈ ഗുരുതരമായ സാമ്പത്തിക അഴിമതിയും കെടു കാര്യസ്ഥതയും ഉള്ള സംഭവത്തെക്കുറിച്ച് വിജിലൻസ് വകുപ്പ് കേന്ദ്രീകരിച്ച് പരാതി നൽകിയത്. (1310/2025/MPM)


"16 മരങ്ങൾ അനധികൃതമായി മുറിച്ച സംഭവത്തിൽ പഞ്ചായത്തംഗങ്ങളും മുൻനിര മുസ്ലിം ലീഗ് നേതാക്കളും നേരിട്ട് ചാർജ്ജ് ചെയ്യപ്പെടേണ്ട അവസ്ഥയിലാണെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ വിജിലൻസ് നിഷ്പക്ഷമായി അന്വേഷണം നടത്തണം. ആരോപിതർക്ക് രാജിക്കാലം അടുത്തിരിക്കുന്നു" — പരാതിക്കാര്‍ പറഞ്ഞു.


 ഓഡിയോ ക്ലിപ്പുകൾ വിജയ്‌ലൻസിന് കൈമാറി

പരാതിക്കൊപ്പം ഓഡിയോ ക്ലിപ്പുകളുടെ പകർപ്പുകളും, മറുവശത്തുള്ള മെഡിക്കൽ ഓഫീസർ നൽകിയ സത്യവാങ്മൂലത്തിന്റെ പകർപ്പുകളും, ടെണ്ടർ രേഖകളും വിജിലൻസ് ഓഫിസിൽ സമർപ്പിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.


ഓഡിയോ ക്ലിപ്പിൽ പ്രതികളിൽ ഒരാൾ മറ്റൊരാളോട് "16 മരങ്ങൾ മുറിച്ചു വിറ്റ പണം ഗൂഗിൾ പേ വഴിയും വീട്ടിലും എത്തിച്ചു കൊടുത്തു എന്നും" എന്ന രീതിയിലുള്ള സംഭാഷണമാണ് കേൾക്കുന്നത്.


 വെളിപ്പെടുത്തലുകൾ വന്നിട്ടും അന്വേഷണം നിശബ്ദം; പൊതുജനത്തിൽ നിന്ന് കടുത്ത വിമർശനം


2024 ഒക്ടോബർ 24-ന് FIR നമ്പർ 1128/2024 പ്രകാരം കൽപ്പകഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, ഇനി വരെ ഒരു അറസ്റ്റ് പോലും ഉണ്ടായിട്ടില്ല എന്നതാണ് ജനങ്ങളിൽ ആകെയുള്ള അതൃപ്തിക്ക് മുഖ്യ കാരണം.


"തെളിവ് ഉള്ളപ്പോൾ പോലും നടപടി ഇല്ലെങ്കിൽ ഇത് രാഷ്ട്രീയ പക്ഷപാതം അല്ലാതെ മറ്റൊന്നും അല്ല" — എന്നു പ്രതികരിക്കുന്നു സംഭവ സ്ഥലത്തിന് സമീപം താമസിക്കുന്ന ഒരു വ്യക്തി. വിഷയത്തില്‍ ആരോപിതനായ മെമ്പര്‍ കുറ്റക്കാരന്‍ അല്ലെങ്കില്‍ മരം വെട്ടിയ റാഫി എന്ന ആളെ കസ്റ്റഡിയില്‍ എടുക്കുകയാണു വേണ്ടത് എന്നാണ് പൊതുവേ ഉള്ള പൊതുജന അഭിപ്രായം. 


  അഴിമതിക്കെതിരെ ശക്തമായ നീക്കം ആവശ്യം


സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സ്ഥിര സമിതി ചെയർമാനായ മുസ്തഫ കലത്തിങ്ങലിന്റെ പേരാണ് പ്രധാനമായും മുന്നോട്ട് വരുന്നത്. പ്രതിയെ സംരക്ഷിക്കാന്‍ പ്രാദേശിക  തലത്തിൽ IUML - CPIM പാർട്ടിയിലെ ഒരു വിഭാഗം നീക്കങ്ങൾ നടത്തി എന്ന ആക്ഷേപവും ഇപ്പോൾ നിലനിൽക്കുന്നുണ്ട്.



 അറസ്റ്റില്ലാത്തതും രാഷ്ട്രീയ ഇടപെടലും അന്വേഷണം തന്നെ ബാധിക്കുന്നു


"ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും അന്വേഷണം മുടങ്ങുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലാണ്. ഇത്തരമൊരു വ്യാപക കവർച്ചക്ക് പിന്നിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്ന ഭരണഘടനയ്‌ക്കെതിരായ ശക്തമായ ജനകീയ പ്രതികരണം ഉണ്ടാകേണ്ടിയിരിക്കുന്നു" — വിജിലന്‍സ് അന്വേഷണത്തിന് പരാതി നല്‍കിയ പഞ്ചായത്തിലെ വ്യക്തി പറഞ്ഞു.

Post a Comment

Thanks

أحدث أقدم