മരിക്കുന്ന ഗസ്സയോടൊപ്പം നിൽക്കൂ. |ക്രൂരമായ നിശബ്ദക്കെതിരെ ഇൻ്റർ നെറ്റ് 30 മിനുറ്റ് നിർത്തിവെക്കുക | ഡിജിറ്റൽ നിശബ്ദതക്ക് തുടക്കമായി

 


ന്യൂ​ഡ​ൽ​ഹി: ആധുനിക ലോകം  നോക്കി നിൽക്കെ ഗസ്സയിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള  ജനങ്ങളെ ക്രൂരമായ വംശഹത്യക്ക് വിധേയമാക്കുകയാണ് ഇസ്റാഈൽ . ഇതിനെതിരെനിശബ്ദമായി നിൽക്കുന്ന ലോക മനസ്സാക്ഷിയോടുള്ള പ്രതിഷേധമായി മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവർ

ഇന്നലെ രാത്രി മുതൽ  ഡിജിറ്റൽ നിശബ്ദതക്ക്

തുടക്കം കുറിച്ചു.

രാത്രി 9.മുതൽ 9 .30 വരെ ഇൻ്റർ നെറ്റ് ഉപയോഗംസമ്പൂർണമായി നിർത്തി വെച്ച് കൊണ്ടാണ്പ്രതിഷേധം


പ്രതിഷേധം ഇങ്ങിനെ


⭐നിങ്ങളുടെ ഫോണുകളും കമ്പ്യൂട്ടറുകളും ഓഫ് ആക്കി വയ്ക്കുക

 ⭐സോഷ്യൽ മീഡിയ ഉപയോഗം ഒഴിവാക്കുക  

⭐സന്ദേശങ്ങൾ ഇല്ല പോസ്റ്റുകൾ ഇല്ല കമന്റുകളില്ല ലൈക്കുകളില്ല ആപ്പുകൾ തുറക്കില്ല.

ഫലം ഇങ്ങനെ?

ഹൈപ്പർ കണക്റ്റഡ് ആയ ലോകത്ത് ഡിജിറ്റൽ നിശബ്ദത ഒരു ശക്തമായ പ്രസ്താവനയാണ് ഒപ്പം അൽഗോരിത ആഘാതവും സൃഷ്ടിക്കപ്പെടും. അതായത് ദൃശ്യപരമായ അൽഗോരിതങ്ങളെ തടസ്സപ്പെടുത്തും തൽസമയ ട്രാഫിക് സ്ഥിതി വരെ കണക്കുകൾ ബാധിക്കും അസാധാരണമായ ഉപയോഗ പെരുമാറ്റത്തെ കുറിച്ച് സർവറുകളിലേക്ക് സാങ്കേതികമായ സിഗ്നൽ അയക്കും എന്നിങ്ങനെ അസാധാരണ സംഗതികൾ. സംഭവിക്കും.

ഗ​സ്സ​യി​ലെ ജ​ന​ത​യോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ‘സൈ​ല​ൻ​സ് ഫോ​ർ ഗ​സ്സ എ​ന്ന ഡി​ജി​റ്റ​ൽ പ്ര​തി​ഷേ​ധ​ത്തി​ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha