എസ്.സി വിദ്യാർത്ഥികൾക്കുള്ള പഠന സ്കോളർഷിപ്പ് : 27 ഗ്രാമപഞ്ചായത്തുകൾക്ക് 12289322 രൂപ ജില്ലാ പഞ്ചായത്ത് വിഹിതം അനുവദിച്ചു .


മലപ്പുറം: ജില്ലാപഞ്ചായത്ത് 2025-26  വർഷിക പദ്ധതിയിൽ ഉൾപെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന സ്കോളർഷിപ്പ് നൽകുന്നതിന്  ഗ്രാമപഞ്ചായത്തുകൾക്ക് ജില്ലാ പഞ്ചായത്ത് വിഹിതം അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫിഖ അറിയിച്ചു. 

26 പഞ്ചായത്തുകളാണ് തുക ആവശ്യപ്പെട്ടത്. പള്ളിക്കൽ-480000,അരീക്കോട്-486000, മാറാക്കര-300000, തേഞ്ഞിപ്പലം-500000, പോരൂർ-260000,ചെറുകാവ്-600000,തെന്നല-75000,കാളികാവ്-405000,മൂന്നിയൂർ-500000,ചേലേമ്പ്ര-425000,പെരുണ്ണക്ലാരി-150000,മമ്പാട്-355500,എടപ്പറ്റ-114000,ഒതുക്കുങ്ങൽ-300000,കോഡൂർ-330000,എടയൂർ-200000,ആലിപ്പറമ്പ്437769,പുറത്തുർ-510000,വേങ്ങര-500000,തുവ്വൂർ-555000,മക്കരപറമ്പ്-360000,മേലാറ്റൂർ-327000,പെരുവള്ളൂർ622500,കാലടി465300,ഊർങ്ങാട്ടിരി-600000,കീഴാറ്റുർ1000000,കണ്ണമംഗലം-1260000എന്നീ പഞ്ചായത്തുകൾക്ക് ആവശ്യപ്പെട്ട മുപ്പത് ശതമാനം തുക 12289322 രൂപ അനുവദിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha