2026 വർഷത്തെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള തിയതി ആഗസ്റ്റ് 7 വരെ നീട്ടി


  കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വർഷത്തെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള തിയതി ആഗസ്റ്റ് 7 വരെ നീട്ടി. ജൂലൈ 7 മുതലാണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. ജൂലൈ 31നായിരുന്നു അവസാന തിയതി. സംസ്ഥാനത്ത് ഇന്നലെ വരേ 20,978 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിനു മുകളിൽ 4112 ലേഡീസ് വിതൗട് മെഹറം വിഭാഗത്തിൽ 2817,ജനറൽ കാറ്റഗറിയിൽ 13,255 അപേക്ഷകളുമാണ് ലഭിച്ചത്.


കഴിഞ്ഞ വർഷം വെയ്‌റ്റിങ് ലിസ്റ്റിലുണ്ടായിരുന്ന 793 പേർക്ക് മുൻഗണന ലഭിച്ചിട്ടുണ്ട്. ഈ വർഷം ആരംഭിച്ച 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി തിരിച്ച് വരുന്ന പാക്കേജിൽ ഇതുവരെ 2186 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഹജ്ജ് അപേക്ഷക്ക് പാസ്പോർട്ട് ലഭിക്കാത്തവർക്ക് പാസ്പോർട്ട് ഓഫീസ് നോഡൽ ഓഫീസറോട് വേഗത്തിൽ പാസ്പോർട്ട് നൽകാനും നിർദേശമുണ്ട്. അപേക്ഷ സമർപ്പണം പൂർത്തിയായവരുടെ അപേക്ഷകളിൽ പരിശോധന പൂർത്തിയായി കവർ നമ്പർ നൽകി വരികയാണ്.


ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ദീർഘിപ്പിക്കണമെന്ന് സംസ്ഥാന ഹജ്ജ് മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര മൈനോറിറ്റി വകുപ്പ് മന്ത്രി കിരൺ റിഡ്‌ജു കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. പാസ്പോർട്ട് ലഭിക്കാത്തവർക്ക് പാസ്പോർട്ട് ഓഫീസിലെ നോഡൽ ഓഫീസറായി ബന്ധപ്പെട്ട് പാസ്പോർട്ട് നൽകാൻ ഉത്തരവുണ്ട്. ഹജ്ജിന് തെരഞ്ഞെടുക്കുന്നവർ 1,52,300 രൂപ ആദ്യ ഗഡുവായി ഈമാസം 20 നുള്ളിൽ അടക്കണം.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha