SSF മൂന്നിയൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു | കുണ്ടംകടവ് യൂണിറ്റ് കിരീടം ചൂടി


കോരിച്ചൊരിയുന്ന മഴയിലും പതറാതെ രണ്ട് ദിവസങ്ങളിലായി കുന്നത്ത് പറമ്പിൽ അരങ്ങേറിയ 32-ാമത് SSF സാഹിത്യോത്സവ് സമാപിച്ചു.

9 യൂണിറ്റുകളിൽ നിന്നായി നാന്നൂറോ വിദ്യാർത്ഥികളായി 130 ഇനങ്ങളിൽ മത്സരിച്ചത്.

8 വർഷത്തെ ചിനക്കൽ യൂണിറ്റിൻ്റെ ആധിപത്യം തകർത്ത് 772 പോയിൻ്റ് നേടി കുണ്ടംകടവ് യൂണിറ്റ് ഒന്നാം സ്ഥാനം കരസ്തമാക്കി. ചിനക്കൽ, സലമാമത്ത് നഗർ എന്നീ യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. 

കുണ്ടംകടവ് യൂണിറ്റിലെ മുഹമ്മദ് സിനാൻ കെ യെ കലാപ്രതിഭയായും മുഹമ്മദ് ശാഹിദ് കെ യെ സർഗപ്രതിഭയായും തിരഞ്ഞെടുത്തു.

സമാപന സംഗമത്തിന് സയ്യിദ് ഇസ്ഹാഖ് ബുഖാരി, സ്വാദിഖ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Thanks

Previous Post Next Post