കളിക്കുന്നതിനിടെ ഷർട്ട് കുരുങ്ങി; വിദ്യാർഥിക്ക് ദാരുണാന്ത്യം


താനൂർ: താനൂരിൽ കളിക്കുന്നതിനിടെ ഷർട്ടിന്റെ കോളർ ആണിയിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. നിരമരുതൂർ വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേ വളപ്പിൽ മണികണ്ഠൻ്റെ മകൻ ധ്വനിത്ത് (11) ആണ് മരിച്ചത്.


രാത്രി 9 മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ചുമരിൽ സ്ഥാപിച്ച ആണിയിൽ ഷർട്ട് കുരുങ്ങി അബോധാവസ്ഥയിലായ ധ്വനിത്തിനെ ഉടൻതന്നെ കോട്ടക്കൽ മിംസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.


എന്നാൽ രാവിലെ മരണം സംഭവിക്കുകയായിരുന്നു. നിരമരുതൂർ ജി.യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ധ്വനിത്ത്. ദിവ്യയാണ് മാതാവ്. ദർഷ് സഹോദരനാണ്.


Post a Comment

Thanks

Previous Post Next Post