മലപ്പുറം: പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടിക്രമങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്ഗനൈസേഷന് (സി.ഇ. ഒ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന
പ്രക്ഷോപ സമരപരിപാടികളുടെ ഭാഗമായി
ഇന്ന് ജില്ലയില്‍ സി.ഇ.ഒ അവകാശ ദിനം ആചരിക്കും.
ജീവനക്കാർ ഡിമാൻ്റ് ബാഡ്ജുകൾ ധരിച്ച് ജോലിക്ക് ഹാജരാവുകയും ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ജില്ലാ താലൂക്ക് യൂണിറ്റ് കമ്മിറ്റികളുടെ നേത്യത്വത്തില്‍ സഹകരണ വകുപ്പ് മന്തിക്ക് ഇമെയിൽ അയച്ചു കൊണ്ടുമാണ് സമരം ചെയ്യുന്നത്.
പ്രാഥമിക സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന്റെ കാലാവധി അവസാനിച്ച് പതിനഞ്ച് മാസമായിട്ടും കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാറിന് ആയിട്ടില്ലെന്നും എന്നാല്‍
കഴിഞ്ഞ കാലങ്ങളിലെല്ലാം ശമ്പള പരിഷ്കരണത്തിൻ്റെ കാലാവധി എത്തുന്ന മുറക്ക് പുതിയ ശമ്പള പരിഷ്കരണത്തിനായി കമ്മീഷനെ നിയമിക്കുകയും ശമ്പള പരിഷ്കരണം അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് സി.ഇ.ഒ ചൂണ്ടിക്കാട്ടി.
സഹകരണ മേഖലയൂടെ വളര്‍ച്ചയിലും പുരോഗതിയിലും നട്ടലായി പ്രവര്‍ത്തിക്കുന്ന സഹകരണ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പള പരിഷ്കരണം അനുവദിക്കാതെയും ശമ്പള പരിഷ്കരണത്തിനായി കമ്മീഷനെ നിയമിക്കാതെയും ജിവനക്കാരെ ബലിയാടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.ഇ.ഒ ആരോപിച്ചു.
അവകാശ ദിനം വൻവിജയമാക്കുവാൻ താലൂക്ക്
യൂണിറ്റുകമ്മിറ്റികളോട് സി.ഇ.ഒ ജില്ലാ പ്രസിഡന്റ് മുസ്തഫ അബ്ദുല്‍ ലത്തീഫും ജന സെക്രട്ടറി അനീസ് കൂരിയാടനും അഭ്യര്‍ത്ഥിച്ചു.
Post a Comment
Thanks