ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം


താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികൾക്ക് ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്ലസ് വൺ പ്രവേശനം. താമരശ്ശേരി ജിവിഎച്ച്എസ്എസിൽ മൂന്ന് പേര്‍ക്കും രണ്ടുപേർക്ക് കോഴിക്കോട് നഗരത്തിലെ രണ്ട് സ്കൂളുകളിലും ആണ് പ്രവേശനം നൽകിയത്. പ്രതിഷേധവുമായെത്തിയ കെഎസ്‍യു, എംഎസ്എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു നടപടികള്‍. പ്രവേശനം നല്‍കിയ തീരുമാനം തെറ്റായ സന്ദേശം നല്‍കുമെന്ന് ഷഹബാസിന്‍റെ പിതാവ് പറഞ്ഞു.


എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്യൂഷന്‍ സെന്‍ററില്‍ വച്ചുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ സഹപാഠിയെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റാരോപിതരായി ജുവനൈല്‍ ഹോമില്‍ കഴിയുന്ന ആറ് വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേര്‍ക്ക് ഹൈക്കോടതി ഇടപെടലിലാണ് പ്ലസ് വണ്‍ പ്രവേശനം ലഭിച്ചത്. 


യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് രാവിലെ 10 മണിക്കും വൈകീട്ട് അഞ്ച് മണിക്കും ഇടയില്‍ പ്രവേശനം നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രതിപക്ഷ വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ പ്രതിഷേധ ആഹ്വാനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവേശന നടപടികൾ ഓണ്‍ലൈന്‍ വഴിയാക്കുന്ന കാര്യം പൊലീസ് പരിഗണിച്ചിരുന്നു. എന്നാല്‍ പിന്നീട് വിദ്യാര്‍ത്ഥികളെ നേരിട്ട് എത്തിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ഇതിനായുളള നീക്കങ്ങൾ പൊലീസ് തുടങ്ങിയതിനു പിന്നാലെ കെഎസ്‍യു - എംഎസ്എഫ് പ്രവര്‍ത്തകര്‍ താമരശേരി ജിവിഎച്ച്‍എസ്എസിനു മുന്നില്‍ പ്രതിഷേധവുമായെത്തുകയായിരുന്നു

Post a Comment

Thanks

Previous Post Next Post