പരപ്പനങ്ങാടി: എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല കമ്മിറ്റി കൊടക്കാട് മുനീറുൽ ഇസ്‌ലാം മദ്റസ ഹാളിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമവും ജാരിയ പ്രാർത്ഥനാ സദസും സത്യധാര എഡിറ്റർ പി.എ സ്വാദിഖ് ഫൈസി താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.എം തങ്ങൾ ചേളാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മേഖല പ്രസിഡന്റ് ബദ്റുദ്ദീൻ ചുഴലി അധ്യക്ഷനായി. ജാരിയ ഫണ്ട് ശേഖരണത്തിൽ മുന്നിലെത്തിയ കൊടക്കാട്, പാലത്തിങ്ങൽ, കടലുണ്ടിനഗരം എന്നീ ക്ലസ്റ്ററുളെയും കൊടക്കാട് വെസ്റ്റ്, ഉള്ളണം ടൗൺ, ചുഴലി
എന്നീ യൂനിറ്റുകളെയും ജാരിയ മേഖല കോർഡിനേറ്റർ പി.പി നൗഷാദിനെയും ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിയാസ് തങ്ങൾ ജിഫ്‌രി, ശബീർ അശ്അരി, സമീർ ലോഗോസ് സംസാരിച്ചു.
പടം:എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല കമ്മിറ്റി സംഘടിപ്പിച്ച ജാരിയ പ്രാർത്ഥനാ സദസും പ്രവർത്തക സംഗമവും പി.എ സ്വാദിഖ് ഫൈസി താനൂർ ഉദ്ഘാടനം ചെയ്യുന്നു.
Post a Comment
Thanks