തിരൂരങ്ങാടി ഒ.യു.പി സ്കൂളിൽ "വായനയാണ് ലഹരി" പദ്ധതിക്ക് തുടക്കമായി

 


തിരൂരങ്ങാടി: വായനയുടെ പ്രാധാന്യം പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ തിരൂരങ്ങാടി ഒ.യു.പി സ്കൂളിൽ "വായനയാണ് ലഹരി" എന്ന 2K25 വായനാ പക്ഷാചരണ പദ്ധതിക്ക് തുടക്കമായി. 2025 ജൂൺ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

 പ്രധാന അധ്യാപകൻ പി അഷറഫ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി താലൂക്ക്A ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. കെ. പി. സോമനാഥൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. മുഖ്യാതിഥിയായി കൊണ്ട് വായനാ മോട്ടിവേറ്ററും സാമൂഹ്യ പ്രവർത്തകനുമായ  ശ്രീ ഹനീഫ ചെറുമുക്ക് സംസാരിച്ചു. 



ചടങ്ങിൽ പദ്ധതിയുടെ ഭാഗമായി പോസ്റ്റർ മത്സരം നടത്തിയ വിജയികൾക്ക് സമ്മാനദാനം തിരൂരങ്ങാടി മുൻസിപ്പൽ കൗൺസിലർ സിപി ഹബീബ നിർവഹിച്ചു. ലൈബ്രറി മെമ്പർഷിപ്പ് കാർഡ് വിതരണം തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ വലിയാട്ടും, QR കോഡ് ലോഞ്ചിംഗ് മുൻ തിരൂരങ്ങാടി മുൻസിപ്പൽ കൗൺസിലർ നൗഫൽ തടത്തിലും ആശംസകൾ അർപ്പിച്ചുകൊണ്ട് പിടിഎ പ്രസിഡണ്ട് കാരാടൻ അബ്ദുറഷീദ്,സ്റ്റാഫ് സെക്രട്ടറി കെ മുഹമ്മദ് മാസ്റ്റർ,SRG കൺവീനർ വി കെ സിദ്ദീഖ് മാസ്റ്റർ,വി.അലി മാസ്റ്റർ,പി സാലിഖ് മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു സ്വാഗതം കെ അബ്ദുറഹ്മാൻ മാസ്റ്റർ നന്ദി എംടി റബീഹ് മാസ്റ്റർ നിർവഹിച്ചു.

Post a Comment

Thanks

أحدث أقدم