കടലേറ്റം രൂക്ഷം; കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന തട്ടുകടകള്‍ മാറ്റി, ആളുകളെ ഒഴിപ്പിച്ചു

 


  കോഴിക്കോട് |  ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. കടലേറ്റം രൂക്ഷമായതോടെ കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന തട്ടുകടകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ബീച്ചില്‍ എത്തിയ ആളുകളെയും ഒഴിപ്പിച്ചു. ശക്തമായ കാറ്റില്‍ ജില്ലയില്‍ പലയിടത്തും നാശനഷ്ടമുണ്ടായി. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിന്റെ ഗ്ലാസ് ഡോര്‍ കാറ്റില്‍ തകര്‍ന്നു. 

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. മടവൂരില്‍ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. പാറക്കല്‍ പ്രദേശത്ത് മരങ്ങള്‍വീണ് വീടുകള്‍ തകര്‍ന്നു. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലും മരം വീണ് വീട് തകര്‍ന്നു.

Post a Comment

Thanks

Previous Post Next Post