ചെമ്മാട്: ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസക്കണ്ടറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൈനോവ എന്ന പേരിൽ സയൻസ് കർണിവൽ സംഘടിപ്പിച്ചു. സിംപിൾ എക്സ്പിരിമെന്റ്,വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ,സയൻസ് ചാർട്ട് മേക്കിങ് തുടങ്ങിയവ ഉൾകൊള്ളിച്ച മിനി എക്സിബിഷൻ എന്നിവ അരങ്ങേരി.
ഡോപ ഡയറക്ടറും നാഷ്ണൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ: മുഹമ്മദ് ആസിഫ് ഉദ്ഘാടനവും ലോഗോ ലോഞ്ചിങ്ങും നിർവഹിച്ചു. പ്രിൻസിപ്പൾ മുഹ് യിദ്ധീൻ അധ്യക്ഷനായി.അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം ചുഴലി, സ്റ്റാഫ് സെക്രട്ടറി വിനീത്,സയൻസ് ക്ലബ് അംഗങ്ങളായ ഹഫ്‌സത്ത്, രോഹിത്, അസ്മ, സാമിയ,നിദ, സുൽഫിയ, ജാസിർ, സസ്ന, ഷബീറ, പ്രജീന എന്നിവർ സംസാരിച്ചു.
ഫോട്ടോ: ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച സൈനോവ സയൻസ് കാർണിവലിൽ പ്രിൻസിപ്പൾ മുഹ് യിദ്ധീൻ സംസാരിക്കുന്നു.
إرسال تعليق
Thanks