ലഖ്നോ: ഉത്തർപ്രദേശിലെ ഹർദോയിയിൽ ഭർത്താവ് യുവതിയുടെ മൂക്ക് കടിച്ചു പറിച്ചു. കാമുകനൊപ്പം പിടികൂടിയ 25കാരിയുടെ മൂക്കാണ് ഭർത്താവ് കടിച്ചെടുത്തത്.
ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് രാം ഖിലാവനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം.
വീട്ടിൽനിന്ന് ഇറങ്ങിയ ഭാര്യയെ പിന്തുടർന്ന ഖിലാവൻ, അവർ കാമുകൻ്റെ താമസ സ്ഥലത്ത് എത്തിയതിനു പിന്നാലെ തർക്കത്തിൽ ഏർപ്പെട്ടു. വഴക്കിനിടെ കാമുകന് മുന്നിൽവച്ച് ഭാര്യയുടെ മൂക്ക് ഇയാൾ കടിച്ചുപറിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Post a Comment
Thanks