മലയാളികളുടെ ചികിത്സയുമായി ബന്ധപ്പെട്ട ശീലങ്ങളില്‍ ഏറ്റവും മോശം പ്രവണതയാണ് സ്വയം ചികിത്സ. പനി, തലവേദന, വയറുവേദന തുടങ്ങി ഏത് അസുഖത്തിനും ഒരു പാരസെറ്റാമോള്‍ കഴിച്ച് പരീക്ഷണം നടത്താതെ നമ്മള്‍ ഡോക്ടറെ കാണാറില്ല. സര്‍വ്വരോഗ ശമനിയായിട്ടാണ് മലയാളികള്‍ പാരസെറ്റാമോളിനെ കാണുന്നത്. എന്നാല്‍ ഇത്തരത്തില്‍ രോഗം എന്താണെന്ന് പോലും മനസിലാക്കാതെ ഉടന്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് നല്ലതാണോ? വിദഗ്ധര്‍ പറയുന്നത് എന്താണെന്ന് നോക്കാം.
പാരസെറ്റാമോളിന്റെ അമിത ഉപയോഗം വൃക്കയിലെ കാന്‍സറിന് കാരണമാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്ഥിരമായി പാരസെറ്റാമോള്‍ കഴിക്കുന്നതിലൂടെ വൃക്കയിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും, ട്യൂമര്‍ രൂപപ്പെട്ട് കാന്‍സറിലേക്ക് നയിക്കുയും ചെയ്യുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അസുഖം വരുമ്പോള്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് വളരെ സാധാരണവും നിരുപദ്രവകരവുമാണെന്നാണ് നമ്മുടെ തെറ്റിദ്ധാരണ. എന്നാല്‍ ഇതൊരു നിശബ്ദ വില്ലനാണ്. വൃക്കയിലെ കാന്‍സര്‍ 'നിശബ്ദ രോഗം' എന്നാണ് അറിയപ്പെടുന്നത് പോലും. കാരണം അവ മൂര്‍ച്ഛിക്കുന്നത് വരെ ലക്ഷണങ്ങള്‍ കാണിക്കാന്‍ സാധ്യത കുറവാണ്.
إرسال تعليق
Thanks