കെ ജെ യു തേഞ്ഞിപ്പലം മേഖലാ കൺവെൻഷനും അംഗങ്ങൾക്കുള്ള ഐ.ഡി കാര്‍ഡ് വിതരണവും നടത്തി

 


തേഞ്ഞിപ്പലം: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) തേഞ്ഞിപ്പലം മേഖല കണ്‍വെന്‍ഷനും അംഗങ്ങള്‍ക്കുള്ള ഐ ഡി കാര്‍ഡ് വിതരണോദ്ഘാടനവും കെ.ജെ.യു ജില്ലാ സെക്രട്ടറി നൗഷാദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എം. മോഹന കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.


സംഘടനയുടെ പുതിയ ഭാരവാഹികളായി പി. പ്രശാന്ത് കുമാര്‍- ദേശാഭിമാനി (പ്രസിഡന്റ്), എന്‍.എം കോയ പള്ളിക്കല്‍- സുപ്രഭാതം (ജനറല്‍ സെക്രട്ടറി), പി. ദേവദാസ്- മലയാള മനോരമ (ട്രഷറര്‍), എം. മോഹന കൃഷ്ണന്‍- മാതൃഭൂമി, സി.എം മുസ്തഫ- ചന്ദ്രിക (വൈസ് പ്രസിഡന്റുമാര്‍), മുജീബ്- മംഗളം, എന്‍.ടി മുഹമ്മദ് സിയാദ്- സിറാജ് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി നൗഷാദ് പരപ്പനങ്ങാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


ഫോട്ടോ: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) തേഞ്ഞിപ്പലം മേഖലയിലെ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം മോഹനകൃഷ്ണന് കൈമാറി ജില്ലാ സെക്രട്ടറി നൗഷാദ് പരപ്പനങ്ങാടി നിര്‍വഹിക്കുന്നു

Post a Comment

Thanks

أحدث أقدم