എക്സ്യലൻസ് ഗാല സംഘടിപ്പിച്ചു


ചെമ്മാട്: നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂളിൽ വ്യത്യസ്ത പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരം എക്സ്യലൻസ് ഗാല എന്ന പേരിൽ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി,സമസ്ത പൊതു പരീക്ഷ, എൽ.എസ്.എസ്,യു. എസ്.എസ്  എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും,നീ റ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളായ ഷാനിബ ഫർഹാന,ഫാത്തിമ സഹ്ദ എന്നിവരെയും രാജ്യ പുരസ്കാർ കരസ്തമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. നാഷണൽ സ്കൂൾ ക്യാമ്പസിൽ വെച്ച് നടന്ന പരിപാടിയിൽ ജനറൽ മാനേജറും കെ.എ.എം.എം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറിയുമായ യു. ശാഫി ഹാജി അധ്യക്ഷത വഹിച്ചു.കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ മുഹമ്മദ്‌ കുട്ടി,സ്റ്റാറ്റൻഡിംഗ് കമ്മറ്റി ചെയർമാൻ ഇഖ്‌ബാൽ കല്ലിങ്ങൽ, കൗൺസിലർമാരായ കെ.പി സൈതലവി,കുന്നത്തേരി ജാഫർ, ട്രസ്റ്റ് വൈസ് ചെയർമാൻ പി. കെ മുഹമ്മദ്‌ ഹാജി, റഷീദ് ഹാജി, എം. മുഹമ്മദലി, സി. മുഹമ്മദ്‌ കുട്ടി ഹാജി, ഹസൈൻ ഹാജി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. 

പ്രിൻസിപ്പൾ മുഹ്‌യുദ്ധീൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി,പി.ടി.എ പ്രസിഡന്റ്‌ അബ്ദുറഹിമാൻ കുട്ടി, അധ്യാപകരായ ശിജു, വിനീത്, ഉസ്മാൻ കോയ,പ്രഷീന,സ്വദർ മുഅല്ലിം യൂനുസ് വാഫി എന്നിവർ പ്രസംഗിച്ചു.

Post a Comment

Thanks

أحدث أقدم